സ്വര്‍ണക്കടത്ത് കേസ്: പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു

author

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. മറ്റ് എട്ട് പ്രതികളുടെ ജാമ്യാപേക്ഷകളില്‍ കോടതി ഇന്ന് രണ്ടരയ്ക്ക് വിധി പറയും.

പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള പരിമിത സാധ്യത വിലയിരുത്തിയാണ് സ്വപ്‌നയുടേയും സരിത്തിന്റേയും നാടകീയ നീക്കം. പ്രതികള്‍ക്ക് ഭീകരവാദ ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ വാദം. പ്രതി കെ.ടി. റമീസിന് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായി ബന്ധമുണ്ട്. ഈ സംഘം ടാന്‍സാനിയ കേന്ദ്രീകരിച്ച്‌ സ്വര്‍ണം, ലഹരി, ആയുധം, രത്‌നം എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. റമീസും മറ്റൊരു പ്രതി ഷറഫുദീനും ഒരുമിച്ചു നടത്തിയ ടാന്‍സാനിയ യാത്രയുടെ തെളിവുകള്‍ ലഭിച്ചു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ ബാധിക്കുന്നതാണ് സ്വര്‍ണക്കടത്ത്. പ്രതികള്‍ ലാഭമെടുക്കാതെ തുടര്‍ച്ചയായി കടത്തിന് പണം നിക്ഷേപിച്ചുവെന്നും എന്‍ഐഎ വാദിച്ചു. പ്രതികള്‍ക്കെതിരായ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

യു.എ.ഇ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ ആഴത്തില്‍ അന്വേഷണം നടത്തേണ്ട കേസായതിനാല്‍, കൂടുതല്‍ സമയം ആവശ്യമാണെന്നും എന്‍ഐഎ വാദിച്ചു. സന്ദീപ് നായരുടെ കുറ്റസമ്മത മൊഴിയും കോടതി പരിശോധിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന്റെ അടിസ്ഥാനമെന്തെന്ന് അന്വേഷണ സംഘത്തോട് കോടതി നേരത്തെ ആവര്‍ത്തിച്ച്‌ ചോദിച്ചിരുന്നു. കള്ളക്കടത്ത് കേസുകളില്‍ യുഎപിഎ ആണോ പ്രതിവിധിയെന്നായിരുന്നു കോടതിയുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന്‌ കേസ്‌; വിവേക്‌ ഒബ്രോയിയുടെ വീട്ടില്‍ പൊലീസ് പരിശോധന

ന്യൂഡല്‍ഹി : നടന് വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില് പൊലീസ് പരിശോധന. വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു പൊലീസ് പരിശോധന നടത്തിയത്. ‘ആദിത്യ ആല്വ ഒളിവിലാണ്. വിവേക് ഒബ്റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, അതുകൊണ്ട് തന്നെ ആല്വ ഇവരുടെ വീട്ടില് ഉണ്ടെന്ന് ഞങ്ങള്ക്ക് ചില വിവരങ്ങള് ലഭിച്ചു. അത് ഞങ്ങള്ക്ക് അന്വേഷിക്കേണ്ടതായുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതി വാറണ്ട് ലഭിക്കുകയും […]

You May Like

Subscribe US Now