സ്വര്‍ണക്കടത്ത് കേസ് : ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ സാധ്യത

author

ലൈഫ് മിഷന്‍ പദ്ധതിക്കായി ലഭിച്ച പണത്തില്‍ ഒരു ഭാഗം തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നല്‍കിയെന്ന ആരോപണത്തില്‍ ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ചോദ്യം ചെയ്യാന്‍ സാധ്യത.

റെഡ് ക്രസന്റ് കേരളത്തിലേക്ക് സാമ്ബത്തിക സഹായം നല്‍കാന്‍ ഇടയായ സാഹചര്യം, നിര്‍മാണത്തിനായി യൂണിടെക്കിനെ തെരഞ്ഞെടുത്ത സാഹചര്യം, ഇതിന്റെ പേരിലുള്ള കൈക്കൂലി ഇടപാട് എന്നിവയിലാണ് ചോദ്യം ചെയ്യല്‍. യുവി ജോസിന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ നോട്ടിസ് നല്‍കിയിന്നു.

അതേസമയം മൊഴി പരിശോധന ഉടന്‍ പൂര്‍ത്തിയാക്കിയ ശേഷം ബിനീഷ് കോടിയേരിയേയും, മന്ത്രി കെ.ടി ജലീലിനേയും ഈ ആഴ്ച്ച തന്നെ വീണ്ടും ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊറോണ മനുഷ്യ നിര്‍മ്മിതം തന്നെ; വൈറസ് നിര്‍മ്മിച്ചത് വുഹാന്‍ ലാബെന്ന് ചൈനീസ് ശാസ്ത്രജ്ഞ

ബീജിംഗ്: ചൈനയെ വീണ്ടും പ്രതിക്കൂട്ടിലാക്കി ശാസ്ത്രജ്ഞയുടെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ മനുഷ്യര്‍ വികസിപ്പിച്ചതാണെന്ന് ചൈനീസ് ശാസ്ത്രജ്ഞയായ ഡോ. ലീ മെംഗ് യാന്‍ വെളിപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകള്‍ അപഗ്രഥിച്ചാണ് യാനിന്റെ വെളിപ്പെടുത്തല്‍. കൊറോണ വൈറസ് വുഹാനിലെ ഒരു മാര്‍ക്കറ്റിലെ നനഞ്ഞ പ്രതലത്തില്‍ രൂപ്പപ്പെട്ടതല്ലെന്നാണ് യാന്‍ ഉറപ്പിച്ച്‌ പറയുന്നത്. യാനിന് മുമ്ബ് ചൈനയുടെ അവകാശവാദങ്ങല്‍ തെറ്റാണെന്ന് തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന മൂന്ന് പേരെ കാണാതായിട്ട് മാസങ്ങളായി. ചൈനാ ഭരണകൂടം എല്ലാം […]

Subscribe US Now