സ്വര്‍ണക്കടത്ത് : കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

author

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഫൈസലിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൈസലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.

നയതന്ത്രബാഗിലൂടെ നടത്തിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഫൈസലിന്റെ വീട്ടില്‍ റെയ്ഡ്‌. കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലും ഇതിനോട് ചേര്‍ന്ന കെട്ടിടത്തിലുമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇവിടെനിന്നും ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച്‌ കൂടുതല്‍ ചോദ്യംചെയ്യലിനായാണ് കസ്റ്റംസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.

ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്‌. നേരത്തെ നടന്ന കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടെ ഫൈസലിനെ മുമ്ബ് ഡിആര്‍ഐ പ്രതി ചേര്‍ത്തിരുന്നു. ഈ കേസുകളിലെ പ്രതികളുമായി കാരാട് ഫൈസലിന് ബന്ധമുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരുന്ന് കുത്തി വെച്ച്‌ കൂട്ടബലാത്സംഗം, ഇടുപ്പെല്ലും കാലുകളും തകര്‍ത്തു; ഹത്രാസിലെ ചിതയടങ്ങും മുമ്ബ് യു.പിയില്‍ ഒരു ദലിത് യുവതിയെ കൂടി കൊന്നു

ലഖ്‌നോ: ഹത്രാസിലെ 19 കാരിയുടെ ചിത എരിഞ്ഞടങ്ങും മുമ്ബ് ഉത്തര്‍പ്രദേശില്‍ ഒരു ദലിത് പെണ്‍കുട്ടി കൂടി അതിക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരിക്കുന്നു. ബല്‍റാംപൂര്‍ സ്വദേശിയായ 22കാരിയെയാണ് കൊന്നത്. മരുന്ന് കുത്തിവെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നീട് അവരുടെ ഇടുപ്പെല്ലും കാലുകളും അടിച്ചു തകര്‍ത്തു. വീട്ടില്‍ തിരിച്ചെത്തുമ്ബോള്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു യുവതിയെന്ന് മാതാവ് പറയുന്നു. രാവിലെ ജോലിക്കു പോകുന്ന വഴിയാണ് യുവതിയെ അക്രമികള്‍ കടത്തിക്കൊണ്ടു പോയതെന്ന് മാതാവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് […]

Subscribe US Now