സ്വര്‍ണ്ണക്കടത്ത് കേസ് : സുപ്രധാന ഉത്തരവുമായി എന്‍ഐഎ പ്രത്യേക കോടതി

author

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ പുകയുന്നതിനിടെ സുപ്രധാന ഉത്തരവുമായി എന്‍ ഐ എ കോടതി . മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 ന് കോടതിയില്‍ ഹാജരാക്കാനാണ് ഉത്തരവ്.

സ്വപ്‌നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 22 ന് ഹാജരാക്കണമെന്ന് എന്‍ഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്. കേസ് അന്വേഷണത്തിനായി എന്‍ഐഎ സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ സ്വപ്‌നയടക്കം അഞ്ച് പ്രതികളോട് കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകമണെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത് . എന്നാല്‍ നെഞ്ച് വേദനയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ സ്വപ്‌ന ഹാജരായിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി കേസിലെ മറ്റ് പ്രതികളായ സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്‌ആര്‍ടിസി : 6,400 പേരുടെ ജോലി പോകും

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കില്ലെന്ന് കെഎസ്‌ആര്‍ടിസി.സ്ഥിര ജീവനക്കാര്‍ക്ക് പോലും ജോലി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ താല്‍കാലിക ജീവനക്കാരുമായി തുടരാനാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.6,400 പേരെയാണ് കോവിഡ് ലോക്ക് ഡൗണ്‍ നിമിത്തം കെഎസ്‌ആര്‍ടിസി ഒഴിവാക്കിയത്. സ്ഥാപനത്തില്‍ സ്ഥിരം ജീവനക്കാര്‍ തന്നെ അധികമാണെന്ന റിപ്പോര്‍ട്ട് ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസ ശമ്ബളമായി നല്‍കേണ്ടി വന്നിരുന്ന ആറുകോടി രൂപ കൊണ്ട് സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍സെന്റീവും ആനുകൂല്യങ്ങളും നല്‍കാനാണ് മാനേജ്മെന്റ് […]

You May Like

Subscribe US Now