സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം മലയാള സിനിമയിലേക്കും; സിനിമകളില്‍ പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടി സ്പെഷ്യല്‍ ബ്രാഞ്ച്

author

കൊച്ചി: , മയക്കുമരുന്ന് കേസുകളിലെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും. 2019 ജനുവരി 1 മുതലുള്ള സിനിമകളില്‍ പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് തേടി. കള്ളപ്പണം സിനിമ മേഖലയില്‍ ഉപയോഗിച്ചോയെന്നാണ് പരിശോധന.

സംഘങ്ങള്‍ക്ക് സിനിമ മേഖലയിലുള്ള ബന്ധത്തിന് തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പോലീസ് അന്വേഷണം. സിനിമ നിര്‍മാണത്തിന് പണം മുടക്കിയവരെക്കുറിച്ചാണ് പരിശോധിക്കുന്നത്. പണം എവിടെ നിന്ന് വന്നു, ആരൊക്കെ നിക്ഷേപിച്ചു എന്നി വിവരങ്ങള്‍ നല്‍കണം. ഇതോടൊപ്പം അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നല്‍കിയ തുകയുടെ വിവരവും തേടിയിട്ടുണ്ട്. ഇത് എത്രയും വേഗം വിവരം നല്‍കാന്‍ ആണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദ്ദേശം. സാമ്ബത്തികമായി സിനിമ പരാജയപ്പെട്ടിട്ടും ചില നിര്‍മാതാക്കള്‍ വീണ്ടും ഈ മേഖലയില്‍ പണം നിക്ഷേപിക്കുന്നു. ഇത് സ്വര്‍ണ്ണക്കടത്ത്, മയക്കു മരുന്ന് ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നതാണോ എന്ന സംശയം പോലീസിന് ഉണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ അടക്കമുള്ള സിനിമ പ്രവര്‍ത്തകരെ നേരത്തേ പിടികൂടിയിരുന്നു. എന്നാല്‍ നിരവധി തവണ ആരോപണം ഉയര്‍ന്നിട്ടും സിനിമ നിര്‍മാണ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച്‌ കാര്യമായ അന്വേഷണം സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.

സിനിമ നിര്‍മാണ മേഖലയിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി നിര്‍മാതാക്കള്‍ പറഞ്ഞു.2019 ജനുവരി 1 ശേഷമുള്ള ചിത്രങ്ങളുടെ സാമ്ബത്തിക ഇടപാടുകളെക്കുറച്ചാണ് പരിശോധിക്കുന്നത്. 140 ലധികം സിനിമകള്‍ ആണ് ഈ കാലയളവില്‍ നിര്‍മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം അഞ്ചു തെങ്ങില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിന്‍ (34), അലക്‌സ് (45), തങ്കച്ചന്‍ (52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അഞ്ചംഗ സംഘം മത്സ്യബന്ധനത്തിന് പോയത്. മീന്‍പിടിത്തം കഴിഞ്ഞ് വള്ളം തീരത്തോട് അടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉയര്‍ന്ന തിരമാല കാരണം വള്ളം മറിയുകയായിരുന്നു. മറ്റ് രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരുടേയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് […]

You May Like

Subscribe US Now