സ്വര്‍ണ്ണവില കുത്തനെ ഉയരുന്നു.പവന് 200 രൂപ കൂടി

author

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തിയിരിക്കുന്നു.

രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയിരിക്കുകയാണ്. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില ഉയരുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് വിപണിയില്‍ സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ഓഗസ്റ്റില്‍ രാജ്യാന്തര സ്വര്‍ണവില 2,070 ഡോളര്‍ വരെ ഉയര്‍ന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ നിർമ്മലമായ ഒരു മുന്ന്നൊട്ട്‌ പോക്ക്

രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തീരുമാനം. രണ്ട് പാദത്തിലെയും ജി.ഡി.പി ഇടിഞ്ഞെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സാമ്പത്തികമാന്ദ്യം ഉണ്ടെന്ന വസ്തുത അംഗീകരിക്കാതെ മുന്നോട്ട് പോകാനുള്ള കേന്ദ്രസർക്കാർ ശ്രമം സാധാരണ ജനങ്ങൾക്ക് അടക്കം വലിയ തിരിച്ചടിയാകും. മാന്ദ്യകാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാകും ഇതുമൂലം വരിക.സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് […]

You May Like

Subscribe US Now