സ്വര്‍ണ കടത്ത് കേസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

author

കൊച്ചി: സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ദേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്.

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലും നിര്‍ണായകമാണ്.

സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കസ്റ്റംസ് ആരായും. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണു ശിവശങ്കര്‍ നല്‍കിയത്.

സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ ‘ഒകെ’യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.

വാട്സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്സാപ് ചാറ്റുകള്‍ – കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവവിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അബ്ദുല്ലക്കുട്ടിയുടെ കാറിനു പിന്നില്‍ ലോറി വന്നിടിച്ച സംഭവം; ലോറി ഡ്രൈവര്‍ക്കെതിരെ കേസ്, അപകടത്തിന് മറ്റ് കാരണങ്ങളില്ലെന്ന് പൊലീസ്

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ കാറിന് പിന്നില്‍ ലോറി വന്നിടിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്ബുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് കേസ്. ലോറി രണ്ട് തവണ വന്നിടിച്ചെന്നും അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്നുമുള്ള അബ്ദുള്ളക്കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്‍്റെ പ്രാഥമിക നിഗമനം. പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി […]

You May Like

Subscribe US Now