സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് ;മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഹൈക്കോടതി ഉപാധികളോടെ ജാ​മ്യം നല്‍കി

author

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഹൈക്കോടതി ജാ​മ്യം നല്‍കി. ക​സ്റ്റം​സ് കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, ഷെ​മീം, ജി​ഫ്സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​ന്‍​പ​ത്, 13, 14 പ്ര​തി​ക​ളാ​ണി​വ​ര്‍. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റ് ചെ​യ്ത് 60 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​തേ​സ​മ​യം, സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കെ.​ടി. റ​മീ​സി​ന് ജാ​മ്യം ലഭിച്ചു. കൊ​ച്ചി​യി​ലെ സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​ന്‍​ഐ​എ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലും റ​മീ​സ് പ്ര​തി​യാ​യ​തി​നാ​ല്‍ പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല.

അ​തേ​സ​മ​യം റ​മീ​സി​ന്‍റെ ജാ​മ്യ​ത്തെ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തി​ട്ടി​ല്ല. ഈ ​ഘ​ട്ട​ത്തി​ല്‍ റ​മീ​സി​ന് ജാ​മ്യം ല​ഭി​ക്കു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് അ​റി​യി​ച്ച​ത്.

ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ​യോ സ​മാ​ന​മാ​യ തു​ക​യു​ടെ​യോ ജാ​മ്യം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണം. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​യി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​മ്ബാ​കെ ഹാ​ജ​രാ​യി ഒ​പ്പി​ട​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.ഏ​ഴ് ദി​വ​സ​ത്തി​ന​കം പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്ക​ണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Solutions In essaypro.com Explained

This is a reliable essay writing providers overview portal for college kids, that gives professional opinion and useful paper writing guidelines. EssayPro is likely one of the greatest essay writing service on the market which is give essaypro you a pleasure and enjoyment of their service. This is really good […]

You May Like

Subscribe US Now