സ്വ​​​പ്ന​​​യു​​​ടെ ഫോ​​​ണ്‍​വി​​​ളി എ​​​ന്‍​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും

author

തൃ​​​ശൂ​​​ര്‍: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന സ്വ​​​പ്ന സു​​​രേ​​​ഷ് ആ​​​ശു​​​പ​​​ത്രി വാ​​​ര്‍​​​ഡി​​​ല്‍ ​​​നി​​​ന്നും ഫോ​​​ണ്‍ വി​​​ളി​​​ച്ചെ​​​ന്ന പ​​​രാ​​​തി എ​​​ന്‍​​​ഐ​​​എ അ​​​ന്വേ​​​ഷി​​​ക്കും. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മേ​​​ഖ​​​ല​​​യി​​​ല്‍ ​​​നി​​​ന്നു​​​ പോ​​​യ ഫോ​​​ണ്‍​കോ​​​ളു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​വും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും എ​​​ന്‍​​​ഐ​​​എ ശേ​​​ഖ​​​രി​​​ച്ചു. ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​ന്‍ നോ​​​ക്കി സൈ​​​ബ​​​ര്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

വനിതാ സെല്ലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചു വരുത്തി വിവരം തേടി. ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍, അവരില്‍ ഒരാളുടെ ഫോണില്‍ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എന്‍ഐഎയ്ക്കു ലഭിച്ച സൂചന. സ്വപ്ന മെഡ‍ിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ 6 ദിവസങ്ങളില്‍ വനിതാ സെല്ലില്‍ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോണ്‍വിളി വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെറ്റുചെയ്​തെന്ന്​ നെഞ്ചില്‍ കൈവെച്ച്‌​ ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ രാജിവെക്കും: ജലീല്‍

തിരുവനന്തപുരം: മുസ്ലീംലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താന്‍ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാനാകുമോ എന്ന് ജലീല്‍ വെല്ലുവിളിച്ചു. അങ്ങനെ അദ്ദേഹം ചെയ്താല്‍ തങ്ങള്‍ പറയുന്നതെന്തും താന്‍ ചെയ്തോളാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. കൈരളി ചാനലിന്​ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്​ ജലീലിന്റെ പ്രതികരണം. “കുഞ്ഞാലിക്കുട്ടി സാഹിബിനോടും പറയാനുള്ളത്​ അതുതന്നെയാണ്​. […]

You May Like

Subscribe US Now