സൗദി അല്‍ഖോബാറില്‍ വാഹനാപകടം: മൂന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

author

ദമ്മാം: ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമ്മാം കോബാര്‍ ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് സനദ് (22), താനൂര്‍ കുന്നുംപുറം സ്വദേശി പൈക്കാട്ട് സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‌സിഫ് (22) എന്നിവരാണ് മരണപ്പെട്ടത്.

ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളായിരുന്ന ഇവരില്‍ മുഹമ്മദ് സനദ് ഇപ്പോള്‍ ബഹറെയ്‌നില്‍ വിദ്യാര്‍ഥിയാണ്. മുഹമ്മദ് ഷഫീഖ്, അന്‌സിഫ് എന്നിവര്‍ ദമാമിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യസഭ കിട്ടിയില്ലെങ്കില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ് ലേക്ക് : എന്‍.സി.പി. യിലെ ഒരു വിഭാഗവും കാപ്പനൊപ്പം

കോട്ടയം ; ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫ് ല്‍ എത്തുന്നതോടെ പാലാസീറ്റിന്റെ കാര്യത്തില്‍ ആശങ്കയിലായ മാണി സി. കാപ്പന്‍ യു.ഡി.എഫ് ലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി സൂചന. മാണി സി.കാപ്പനൊപ്പം എന്‍.സി.പിയിലെ ഒരു പ്രബല വിഭാഗവും യു.ഡി.എഫ് ലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖ നേതാവുമായി കാപ്പന്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പാലാ സീറ്റ് മോഹിച്ച കോണ്‍ഗ്രസ്സുകാരോട് ഇപ്പോള്‍ ആ സീറ്റ് സംബന്ധിച്ച […]

You May Like

Subscribe US Now