ഹത്രാസ് കൂട്ട ബലാത്സംഗം; നീതി തേടി കുടുംബം; ഇന്ന് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സത്യാഗ്രഹം

author

ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക സത്യാഗ്രഹം നടത്തും. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി നേടി സംസ്ഥാന ആസ്ഥാനങ്ങൡലായിരിക്കും സമരം നടത്തുന്നത്.

പിസിസിയുടെ നേതൃത്വത്തില്‍ മഹാതമഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് മുന്നിലായോ അതല്ലെങ്കില്‍ പ്രധാനപ്പെട്ട മറ്റൊരിടത്തോ നിശബ്ദ സത്യാഗഹ്രഹം നടത്താനാണ് തീരുമാനം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ സത്യാഗ്രഹത്തിന്റെ ഭാഗമാവുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു.

കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജവെക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട വെക്കുന്നത്.

പെണ്‍കുട്ടിക്ക് ജീവിതത്തിലും മരണത്തിലും നീതി നിഷേധിക്കപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുമതി കൂടാത മൃതദേഹം കത്തിക്കുകയായിരുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടംബത്തെ കണ്ടിരുന്നുആദ്യ ദിനം ഹത്രസിലെത്തിയപ്പോള്‍ പ്രിയങ്കയേയും രാഹുലിനേയും കയ്യേറ്റം ചെയ്യ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് സത്യാഗ്രഹം നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ കൊറോണ ചികിത്സാരംഗം ബ്രേക്ക് ഡൗണില്‍; രോഗബാധ ദേശീയ ശരാശരിയുടെ ഇരട്ടിയോളം

കൊച്ചി: കൊറോണ പ്രതിരോധത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തത് ബ്രേക്ക് ദ ചെയിന്‍ ആണെങ്കിലും കേരളത്തില്‍ ആരോഗ്യ ചികിത്സാരംഗം ബ്രേക്ക് ഡൗണില്‍ ആയിരിക്കുകയാണ്. കോവിഡ് ബാധിതരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമായി. പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ പലതും പാളിയിരിക്കുകയാണ്. ഐഎംഎ ആരോഗ്യ അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. അതേസമയം കോവിഡ് മൂലം ഉള്ള മരണനിരക്കും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. മൃതദേഹങ്ങള്‍ മാറിപ്പോകുന്ന ദുരവസ്ഥയും സംസ്ഥാനത്തുണ്ട്. […]

You May Like

Subscribe US Now