ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം

author

ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി പ്രഖ്യാപിക്കാതിരിക്കണമെങ്കില്‍ നവംബര്‍ 24നകം ഹാജരാകണന്ന് കോടതി വ്യക്തമാക്കി. കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ നവാസ് ഷെരീഫിന്റെ സ്വത്തും പാസ്പോര്‍ട്ടും കണ്ടുകെട്ടും.

ലണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. എട്ടാഴ്ചത്തെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനാണ് പാക് സര്‍ക്കാരും കോടതിയും അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 നവംബര്‍ മുതല്‍ അദ്ദേഹം ലണ്ടനില്‍ തന്നെ തുടരുകയാണ്.

അതേസമയം സെപ്റ്റംബര്‍ 15ലെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് വാറണ്ട് കൈമാറാന്‍ ലണ്ടനിലെ വസതിയിലെത്തിയെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. നവാസ് ഷെരീഫിനെ തിരിച്ചെത്തിക്കാനായി രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കാനും അവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഒക്ടോബര്‍ ഏഴിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മു​ഖ്യ​മ​ന്ത്രി​യി​ല്‍ അ​ധി​കാ​രകേ​ന്ദ്രീ​ക​രണം ; ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത വ​​ള​​ര്‍​​​ത്തുമെന്ന് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേ​​​ക്ക് അ​​​ധി​​​കാ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ച​​​ട്ട​​​ങ്ങ​​​ള്‍ ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തെ ദു​​​ര്‍​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​മെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​ത് ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ണ​​​ത വ​​ള​​ര്‍​​ത്തുമെന്നും ചെന്നിത്തല പറഞ്ഞു . കോ​വി​ഡ് ബാ​ധി​ത​നാ​യ സ​മ​യ​ത്ത് ത​ന്നെ പി​ന്തു​ണ​ച്ച​വ​ര്‍​ക്ക്. പി​​​ണ​​​റാ​​​യി സ​​​ര്‍​​​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​ശേ​​​ഷം നാ​​​ല​​​ര വ​​​ര്‍​​​ഷ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യി​​​ലേ​​​ക്ക് അ​​​ധി​​​കാ​​​രം കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ക​​​ണ്ട​​​ത് . സ്പ്രിം​​​ഗ​​​ള​​​ര്‍ ഇ​​​ട​​​പാ​​​ട് മു​​​ത​​​ല്‍ ഇ​​​മൊ​​​ബി​​​ലി​​​റ്റി പ​​​ദ്ധ​​​തി വ​​​രെ നി​​​ര​​​വ​​​ധി ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​മ്മു​​​ടെ മു​​​ന്നി​​​ലു​​​ണ്ട് . ഇ​​​തി​​​ല്‍ […]

You May Like

Subscribe US Now