ഹാഥറസ് കൂട്ടബലാത്സംഗം: എസ്.ഐ.ടി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

author

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ​19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസ്​ ​അന്വേഷണം പ്രത്യേക സംഘം റിപ്പോര്‍ട്ട്​ ഇന്ന് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ മൊഴിയെടുത്തിരുന്നു. ആദ്യഘട്ട റിപ്പോര്‍ട്ട്​ പ്രകാരം ഒക്​ടോബര്‍ രണ്ടിന്​ ഹാഥറസ്​ പൊലീസ്​ സൂപ്രണ്ട്​, ഡി.എസ്​.പി, മുതിര്‍ന്ന പൊലീസ്​ ഒാഫിസര്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ സസ്​പെന്‍ഡ്​ ചെയ്​തിരുന്നു. പെണ്‍കുട്ടിയും പ്രതികളിലൊരാളും നേരത്തേ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് വിവാദമായിരുന്നു.

ഒക്​ടോബര്‍ ഏഴിന്​ റിപ്പോര്‍ട്ട്​ കൈമാറണമെന്ന്​ ആദ്യം നിര്‍ദേശിച്ചിരുന്നു. പീന്നീട്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ 10 ദിവസം കൂടി നല്‍കുകയായിരുന്നു.

സെപ്​റ്റംബര്‍ 30നാണ്​ കേസ്​ പ്രത്യേക അന്വേഷണ സംഘത്തിന്​ കൈമാറിയത്​. സെപ്​റ്റംബര്‍ 29നാണ്​ പെണ്‍കുട്ടി മരണത്തിന്​ കീഴടങ്ങിയത്​. ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപ്രതികള്‍ ഇതുവരെ അറസ്​റ്റിലായി. കേസില്‍ സി.ബി.ഐയും ​അന്വേഷണം നടത്തുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു, ലൈഫ് മിഷന്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജിതമാക്കി സി.ബി.ഐ

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ സന്തോഷ് ഈപ്പനില്‍ നിന്നും വീണ്ടും മൊഴിയെടുത്തു. ലൈഫ് മിഷനെതിരെ അന്വേഷണം സാധ്യമല്ലെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കമാണ് സി.ബി.ഐ നടത്തുന്നത്. യൂണിടാക്കിനെതിരെ നടത്തുന്ന അന്വേഷണത്തിലൂടെ ഉദ്യോഗസ്ഥരുടെ പങ്കടക്കം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്. അതുകൊണ്ടു തന്നെ കമ്മീഷന്‍ നല്‍കിയ കാര്യം അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. റെഡ് ക്രസന്‍റും യുണിടാക്കും തമ്മിലുണ്ടാക്കിയ കരാര്‍ അറിയില്ലെന്നയിരുന്നൂ സര്‍ക്കാര്‍ വാദം. എന്നല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ […]

You May Like

Subscribe US Now