ഹാഥ്റസില്‍ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് കോടതി; പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന് മുന്നറിയിപ്പ്

author

ന്യൂഡല്‍ഹി: ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി കോടതി. ക്രമസമാധാനത്തിന്‍്റെ പേരിലാണെങ്കിലും അര്‍ധ രാത്രിയില്‍ മൃതദേഹം സംസ്‌കരിച്ച നടപടി പ്രഥമ ദൃഷ്ടിയില്‍ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍്റെയും മനുഷ്യാവകാശത്തിന്‍്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഏറ്റവും കുറഞ്ഞ പക്ഷം മാന്യമായ സംസ്കാരത്തിനെങ്കിലും പെണ്‍കുട്ടിയ്ക്ക് അര്‍ഹതയുണ്ടെന്നു നിരീക്ഷിച്ച കോടതി പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന മുന്നറിയിപ്പും നല്‍കി. പെണ്‍കുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വാദം കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പെണ്‍കുട്ടിക്ക് ‘ഏറ്റവും കുറഞ്ഞ പക്ഷം മതപരമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസൃതമായ മാന്യമായ ശവസംസ്കാരത്തിന് അര്‍ഹതയുണ്ടായിരുന്നു. അത് പ്രധാനമായും നടത്തേണ്ടത് കുടുംബമാണ്’, കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്‍്റെ സമ്മതം ഇല്ലാതെയാണ് പുലര്‍ച്ചെ രണ്ടിന് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നു കുടുംബാംഗങ്ങള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ കുടംബത്തിന്‍്റെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നായിരുന്നു എഡിജി പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടിരുന്നത്.

പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നല്‍കി. ‘വിചാരണയ്ക്ക് മുന്‍പ് കുറ്റാരോപിതനെ കുറ്റവാളിയായി കണക്കാക്കാന്‍ പാടില്ല. അത്പോലെ തന്നെ ഇരയുടെ സ്വഭാവഹത്യയില്‍ ആരും ഏര്‍പ്പെടരുത്’, കോടതി പറഞ്ഞു. കേസിലെ പ്രതികളായ സവര്‍ണ ജാതിക്കാരെ പിന്തുണച്ചു ഇവരുടെ കമ്മ്യൂണിറ്റിയില്‍പെട്ടവര്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ ദുരഭിമാന കൊലപാതകമാണിതെന്നും പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നവെന്നും ഇവര്‍ ആരോപിച്ചിരുന്നു.

സെപ്റ്റംബര്‍ പതിനാലിന് യുപിയിലെ ഹാഥ്റസ് ഗ്രാമത്തില്‍ വെച്ചാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ 19 വയസുള്ള പെണ്‍കുട്ടിയെ കാണാതായത്. സവര്‍ണ ജാതിയില്‍പ്പെട്ട നാല് പേര്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കുകയായിരുന്നു. നിര്‍ഭയ കേസിന് സമാനമായി അതിക്രൂരമായ പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29 ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച്‌ മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യൂട്യൂബ് ഇ - വ്യാപാര മേഖലയിലേക്ക് : വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ വമ്ബന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി. പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്ബോള്‍ യൂട്യൂബ് ഇ-വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു. കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു. സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു ഇടിവ് […]

You May Like

Subscribe US Now