ഹാഥ്റസില്‍ പ്രവേശിച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍

author

ഹാഥ്റാസ്: ഹാഥ്റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയില്‍ എടുത്ത് യുപി പോലീസ്. അഴിമുഖത്തിന്‍റെ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് മഥുര പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് സിദ്ദിഖിനെ കസ്ററഡിയില്‍ എടുത്തത്. കെയുഡബ്ള്യുജെ ദില്ലി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെന്നും ചില ലേഖനങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നുമാണ് യുപി പോലീസിന്‍്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുവി ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്ബത് മണിക്കൂറോളമാണ് യു.വി ജോസിനെ സിബിഐ സംഘം ചോദ്യം ചെയ്തത്. ഡെപ്യൂട്ടി സിഇഒയോടും ചീഫ് എഞ്ചിനിയറോടും വീണ്ടും ഹാജരാകാന്‍ സിബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിലെയും ഫയലുകളാണ് സിബിഐ സംഘം ചോദ്യം ചെയ്യലില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹാജരാക്കിയത് ഫയലുകളുടെ പകര്‍പ്പ് ആയിരുന്നു. ഇത് വെച്ച്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും […]

You May Like

Subscribe US Now