ഹാഥ്റസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു

author

ജില്ലാ ഭരണകൂടം അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. കുടുംബത്തിന് വേണ്ടി വാല്‍മീകി മഹാപഞ്ചായത്ത് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ 29ന് ശേഷം വീട്ടില്‍ നിന്നിറങ്ങാനോ ആരെയും കാണാനോ ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.സന്ദര്‍ശകരെ അനുവദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഫോണ്‍ വിളികളുടെ രേഖകള്‍ പുറത്തുവിട്ട് സമ്മര്‍ദ്ദത്തിലാക്കുന്നു. മൗലിക അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഭയത്തിലാണ് വീട്ടിനുള്ളില്‍ പോലും കഴിഞ്ഞു കൂടുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാനസിക പീഡനം, അമിതജോലി ഭാരം; ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ മരിച്ചു

തിരുവനന്തപുരം: അമിത ജോലിഭാരമെന്ന് പരാതിപ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ്.ഐ മരിച്ചു. വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാധാകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വിളപ്പില്‍ശാല സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു രാധാകൃഷ്ണന്‍. സ്റ്റേഷനിലെ വിശ്രമമുറിയിലാണ് അദ്ദേഹം ആത്മഹത്യക്കു ശ്രമിച്ചത്. അമിത ജോലിഭാരത്തിനു പുറമെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.നാല് മാസം മുമ്ബാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല സ്റ്റേഷനില്‍ എത്തിയത്. ഒക്ടേബാര്‍ ഒന്നിന് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങിമരിക്കാന്‍ […]

You May Like

Subscribe US Now