ഹാഥ് രസ് പീഡനം; പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കി

author

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ് രസിലെ പെണ്‍കുട്ടിയുടെ കുടുംബാം​ഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്.

പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണപരിശോധന നീക്കവും വിവാദത്തിലാവുന്നത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പൊലീസ് വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശ്വസന പ്രശ്‌നങ്ങള്‍: കോവിഡ് ബാധിച്ച ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി, ആരോഗ്യനില തൃപ്തികരം

കോവിഡ് സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. വാള്‍ട്ടര്‍ റീഡിലെ സൈനിക ആശുപത്രിയിലാണ്‌ ട്രംപിനെ പ്രവേശിപ്പിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല് ആരോഗ്യനില തൃപ്തികരമാണ്. തന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററില്‍ പങ്കുവെച്ച്‌ വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. നിലവില്‍ ചെറിയ കോവിഡ് ലക്ഷണങ്ങളാണ് […]

You May Like

Subscribe US Now