ഹാരിമോട്ടോയെ പരാജയപ്പെടുത്തി വമ്ബന്‍ തിരിച്ചുവരവുമായി മാ ലോംഗ് ഫൈനലില്‍

author

ഐടിടിഎഫ് ലോകകപ്പിന്റെ സെമി ഫൈനലില്‍ മാ ലോംഗിന് വിജയം. ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോയ്ക്കെതിരെ 4-3 ന്റെ വിജയം ആണ് മാ ലോംഗ് നേടിയത്. ഒരു ഘട്ടത്തില്‍ 1-3 ന് പുറകില്‍ നിന്ന ശേഷം നാല് ഗെയിമുകള്‍ നേടിയാണ് മാ ലോംഗ് ഫൈനലില്‍ പ്രവേശിച്ചത്.

ആദ്യ ഗെയിം ജയിച്ച ശേഷം പിന്നീട് മൂന്ന് ഗെയിമുകളില്‍ മാ ലോംഗ് പിന്നില്‍ പോകുകയായിരുന്നു. 11-7, 3-11, 6-11, 8-11, 11-8, 11-6, 11-4 എന്ന നിലയിലായിരുന്നു മാ ലോംഗിന്റെ വിജയം. കഴിഞ്ഞ വര്‍ഷം സെമി ഫൈനലില്‍ ഹാരിമോട്ടോയോടാണ് മാ ലോംഗ് പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാളയാറില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

വാളയാറില്‍ രേഖകളില്ലാതെ കടത്തിയ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്. 35 പെട്ടികളിലായാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ഈറോഡില്‍ നിന്ന് അങ്കമാലിയിലേയ്ക്ക് പോവുകയായിരുന്ന മിനിലോറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മിനിലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ രവി, പ്രഭു എന്നിവരെയാണ് വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് അന്വേഷണം തുടങ്ങി. തക്കാളി ലോഡ് കയറ്റിവന്ന […]

Subscribe US Now