ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍ : ആറുമാസത്തിനിടെ പറന്നത് വെറും അഞ്ചു തവണ

author

തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റര്‍ പറന്നിട്ടുള്ളത്. പത്തു കോടിയിലധികം രൂപ ഈ ഹെലികോപ്റ്ററിന് സര്‍ക്കാര്‍ വാടക നല്‍കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഹെലികോപ്റ്റര്‍ വാടകയുടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴാണ് ഹെലികോപ്റ്റര്‍ വാടകയുടെ പേരിലുള്ള സര്‍ക്കാര്‍ ധൂര്‍ത്ത്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനായി 18% ജിഎസ്ടി ഉള്‍പ്പെടെ ഒരു കോടി എഴുപത് ലക്ഷത്തി അറുപത്തി മൂവായിരം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു മാസത്തില്‍ 20 മണിക്കൂര്‍ പറക്കാനാണ് ഈ തുക. പറന്നാലും പറന്നില്ലെങ്കിലും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ ഹാന്‍സെന്ന കമ്ബനിക്ക് ഈ തുക നല്‍കണം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് സാമ്ബത്തിക പ്രതിസന്ധി മൂലം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്ന് പറയുമ്ബോഴാണ് പോലീസ് നവീകരണത്തിനായി മാറ്റിവെച്ച തുകയില്‍ നിന്നും സര്‍ക്കാര്‍ ഹെലികോപ്റ്ററിനായി കോടികള്‍ ചിലവഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍

തിരുവനന്തപുരം : വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഓണക്കാലത്ത് ഉണ്ടായ സമ്ബര്‍ക്ക രോഗവ്യാപനം വലിയതോതില്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ജില്ലകളെ അപേക്ഷിച്ച്‌ തിരുവനന്തപുരത്താണ് സ്ഥിതി ഗുരുതരം. 38,574 സാമ്ബിളുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇനിയും ആയിട്ടില്ല. ലക്ഷണങ്ങളില്ലാത്ത രോഗികളാണ് സംസ്ഥാനത്ത് അധികവും. അതിനാല്‍ തന്നെ പരിശോധകള്‍ വര്‍ധിപ്പിക്കാതെ കൂടല്‍ രോഗികളെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഓണക്കാലത്തെ തിരക്കുകള്‍ക്കിടയില്‍ വലിയ […]

You May Like

Subscribe US Now