ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചു; ബോളിവുഡ് നടി തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു

author

മുംബൈ: ബോളിവുഡ് നടി തപ്‌സി പാനുവിന് പൊലീസ് പെറ്റിയടിച്ചു. ഹെല്‍മറ്റ് ധരിക്കാതെ ബുള്ളറ്റ് ഓടിച്ചതിനാണ് പെറ്റി. പിഴ അടച്ചവിവരവും ഹെല്‍മറ്റ് വയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന്റെ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ബൈക്കുകള്‍ തപ്‌സിക്ക് എന്നും ഹരമാണ്. അതുകൊണ്ട് പിഴയൊന്നും പ്രശ്‌നമേയല്ല.

രശ്മി റോക്കറ്റ് എന്ന സ്‌പോട്‌സ് ചിത്രത്തില്‍ അത്‌ലറ്റാകാനുള്ള പരിശീലനത്തിലാണ് തപ്‌സി. വിനില്‍ മാത്യുവിന്റെ ഹസീന്‍ ദില്‍റുബ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം പുതിയ ചിത്രത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.

കഠിനമായ പരിശീലനമാണ് നടത്തുന്നത്. കെട്ടിലും മട്ടിലും ഒരു അത്ലറ്റായി തപ്സി മാറിക്കഴിഞ്ഞതായാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയും വീഡിയോയും വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എച്ച്‌.‌ഐ.വി നിയന്ത്രിക്കാനായി നിരവധി രാജ്യങ്ങള്‍ ഇന്ത്യന്‍ മാതൃക ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി : എച്ച്‌.ഐ.വിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കൈക്കൊണ്ടിരിക്കുന്ന മാതൃകകള്‍ നിരവധി രാജ്യങ്ങള്‍ ഏറ്റെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. പ്രാദേശിക തലത്തില്‍ തന്നെ പരിശോധന നടത്തിയുള്ള ഇന്ത്യയുടെ രീതികളാണ് നിരവധി രാജ്യങ്ങള്‍ പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തില്‍ നടന്ന ഐക്യരാഷ്ട്രസഭാ ‌എയ്ഡ്സ് ‌സ് ആന്റ് എച്ച്‌.ഐ.വി പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.ഹര്‍ഷ വര്‍ദ്ധന്‍. ഇന്ത്യ എച്ച്‌.ഐ.വിയുടേയും എയ്ഡിസിന്റേയും പ്രതിരോധത്തിനായി മികച്ച മാതൃകയാണ് നടപ്പാക്കി വിജയിപ്പിച്ചത്. നിരവധി സര്‍ക്കാരേതര സംഘടനകളും […]

Subscribe US Now