ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചില്ല: യുപിയിലെ ഏഴ് ജഡ്ജിമാര്‍ പരാതിയുമായി സുപ്രിംകോടതിയില്‍

author

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരായി തങ്ങളെ പരിഗണിക്കാത്തതിനെതിരേ യുപിയിലെ ഏഴ് ജുഡൂഷ്യല്‍ ഓഫിസര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചു. തങ്ങളെ കൂടി പരിഗണിക്കാന്‍ കൊളീജിയത്തിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം.

ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ ഹരജി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ ഫയലില്‍ സ്വീകരിക്കുകയും അലഹബാദ് ഹൈക്കോടതി സെക്രട്ടറി ജനറലിനും നിയമ വകുപ്പിനും നോട്ടിസ് അയയ്ക്കുകയും ചെയ്തു. നാല് ആഴ്ചയ്ക്കുളളില്‍ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 14 ലെ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശയില്‍ തങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തങ്ങളെ ഹൈക്കോടതി ജഡ്മാരായി ഉയര്‍ത്തണമെന്നും ആവശ്യമുന്നയിച്ചു.

ഇത്തരമൊരു ആവശ്യം സുപ്രിംകോടതിയുടെ മുന്നില്‍ വരുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്.

”ഇത് വളരെ പുതിയൊരു കാര്യമാണ്. ജഡ്ജിമാര്‍ കോടതിയില്‍ വന്ന് തങ്ങളെ ജഡ്ജിമാരായി നിയമിക്കണമെന്ന് പറഞ്ഞതായി അറിവില്ല. ഇതത്ര ശരിയായി തോന്നുന്നില്ല”- ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു. എങ്കിലും പരാതിക്കാരെ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അനുമതി നല്‍കി.

ഹൈക്കോടതി കൊളീജിയം തങ്ങളുടെ പേരുകള്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സുപ്രിംകോടതി കൊളീജിയം അത് പരിഗണിച്ചില്ലെന്നും ജില്ലാ ജഡ്ജിയായ സുഭാഷ് ചന്ദിനെ മാത്രമേ ജഡ്ജിയായി നിയമിച്ചുള്ളുവെന്നുമാണ് ഹരജിയില്‍ പറയുന്നത്. സുഭാഷ് ചന്ദിന്റെ അതേ ബാച്ചിലെ ജഡ്ജിമാരാണ് തങ്ങളെന്നും തങ്ങളുടെ പേരുകള്‍ ശുപാര്‍ശകളില്‍ ഉള്‍പ്പെടാതെ പോയത് നീതിയല്ലെന്നും ഏഴ് പേരും ചൂണ്ടിക്കാട്ടി. പരാതിക്കാരായ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ പറ്റി പിരിഞ്ഞവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീലിന്റെ രാജി സിപിഐ ആവശ്യപ്പെടും: എല്‍.ഡി.എഫ് യോഗം നിര്‍ണ്ണായകം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ മന്ത്രി ജലീലിനെ ചോദ്യം ചെയ്തതോടെ അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുവാന്‍ സിപിഐ തീരുമാനിച്ചതായി സൂചന. സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നതുമുതല്‍ പൂര്‍ണ്ണ നിശ്ശബ്ദത പാലിക്കുന്ന സിപിഐ ഇനിയും നിശ്ശബ്ദരായി ഇരുന്നാല്‍ പാര്‍ട്ടി അടിത്തറ പൂര്‍ണ്ണമായി ഇടിയുമെന്ന പൊതുവികാരത്തിലാണ് എത്തിനില്‍ക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളില്‍ കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്ന പൊതുവികാരവും പാര്‍ട്ടിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്. […]

You May Like

Subscribe US Now