ഹൈദരാബാദില്‍ പ്രളയം; താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

author

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച്‌ ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴയില്‍ ഹൈദരാബാദും ഗ്രാമീണ മേഖലയും വെള്ളത്തിനടിയിലായി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആവശ്യപ്പെട്ടു. കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

തിങ്കളാഴച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷ, തെലങ്കാന ,ആന്ധ്രാപ്രദേശത്തിന്റെ തീരപ്രദേശങ്ങള്‍ , തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്തയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തെലങ്കാനയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. സംസ്ഥാന തലസ്ഥാനത്തെ ബാലനഗര്‍ തടാകം കവിഞ്ഞ് സമീപ പ്രദേശങ്ങളില്‍ വലിയ വെള്ളപ്പൊക്കമുണ്ടാക്കി. റോഡുകളില്‍ വെള്ളം കയറി. ഓട്ടോ റിക്ഷകളുംും കാറകളും ഒലിച്ചുപോയി.ഹൈദരാബാദ് വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു. തെലങ്കാനയില്‍ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്.അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു അടിയന്തിര ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തകര്‍ രക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി എം.ശിവശങ്കര്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐ.സി.യുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. സ്വര്‍ണക്കടത്ത് കേസ്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത കേസ്, ഡോളര്‍ ഇടപാട് എന്നീ കേസുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിക്കുക. അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗത്തില്‍ കഴിയുന്ന ശിവശങ്കറിന് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ […]

You May Like

Subscribe US Now