100 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക്​ ഇ-ഇന്‍വോയിസ്​

author

ന്യൂഡല്‍ഹി: 2021 ജനുവരി മുതല്‍ പ്രതിവര്‍ഷം 100 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ ബിസിനസ്​ ടു ബിസിനസ്​ ഇടപാടുകള്‍ക്ക്​ ഇ-ഇന്‍വോയിസ്​ നിര്‍ബന്ധമാക്കുന്നു. 500 കോടിയില്‍ കൂടുതല്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക്​ ഒക്​ടോബര്‍ ഒന്ന്​ മുതല്‍ ഇ-ഇന്‍വോയിസ്​ നിര്‍ബന്ധമാക്കിയിരുന്നു. ഇത്​ വിജയകരമായിരുന്നുവെന്നും വില്‍പനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും പെ​ട്ടെന്ന്​ വിവരങ്ങള്‍ ലഭിക്കാന്‍ സംവിധാനം സഹായിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി അജയ്​ ഭൂഷന്‍ പാണ്ഡേ പറഞ്ഞു.

ഒക്​ടോബര്‍ ഒന്നിന്​ പുതിയ സംവിധാനം നിലവില്‍ വന്നതിന്​ ശേഷം 69.5 ലക്ഷം ഇന്‍വോയിസ്​ റഫറന്‍സ്​ നമ്ബറുകള്‍ നല്‍കിയെന്ന്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ ദിവസം 8.40 ലക്ഷം ഐ.ആര്‍.എന്‍ നമ്ബറുകളാണ്​ 8453 പേര്‍ക്കായി നല്‍കിയത്​.

രണ്ടാം ദിവസം ഏകദേശം 13.69 ലക്ഷം ഐ.ആര്‍.എന്‍ നമ്ബറുകളും നല്‍കിയിട്ടുണ്ട്​. നിലവിലുള്ള ഇ-വേ ബില്‍ സംവിധാനത്തി​െന്‍റ ഭാഗമായാണ്​ ഇ-ഇന്‍വോയിസ്​ സിസ്​റ്റം ഉപയോഗിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാകിസ്താനില്‍ ടിക്​ടോക് നിരോധിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍​ ചൈനീസ്​ ആപ്പായ ടിക്​ടോക് നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ തുടര്‍ന്നാണ് ടിക്​ടോക് നിരോധിച്ചത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ടിക്​ടോക്കില്‍ സമാനരീതിയിലുള്ള ഉള്ളടക്കമാണ് നിരന്തരം പോസ്റ്റ് ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതില്‍ ടിക്​ടോക് പരാജയപ്പെട്ടു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം […]

You May Like

Subscribe US Now