11 മാസത്തിനിടെ ട്രാഫിക്ക് നിയമം ലംഘിച്ചത് 101 തവണ ; ബൈക്ക് യാത്രികന് പിഴ 57,000 രൂപ

author

ബംഗളൂരു: ഒരു വര്‍ഷത്തിനിടെ 101 തവണ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ബൈക്ക് യാത്രികന് 57,000 രൂപ പിഴ. റോയല്‍ എന്‍ഫീല്‍ഡ് ഉടമയായ എല്‍ രാജേഷ് എന്ന 25കാരനാണ് തുടര്‍ച്ചയായി നിയമ ലംഘനം നടത്തി അര ലക്ഷത്തോളം രൂപ പിഴ ശിക്ഷ ലഭിച്ചത്. ബംഗളൂരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഇയാള്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ പിഴ ലഭിയ്ക്കുന്ന ആളായും മാറി.

ഹെല്‍മറ്റ് വയ്ക്കാത്തതിന് 41, ഡ്രൈവ് ചെയ്യുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 10, ഒപ്പം സഞ്ചരിച്ചയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് 28, അനധികൃതമായി പ്രവേശിച്ചതിന് ആറ്, സിഗ്നല്‍ ലംഘിച്ചതിന് അഞ്ച്, തെറ്റായി പാര്‍ക്ക് ചെയ്തതിന് മൂന്ന്, മറ്റുള്ളവ എട്ട് തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. 2019 സെപ്റ്റംബര്‍ 12 മുതല്‍ 2020 ഓഗസ്റ്റ് 26 വരെയുള്ള കാലയളവിലാണ് ഈ നിയമ ലംഘനങ്ങള്‍.

അഡുഗൊഡി ട്രാഫിക്ക് പൊലീസ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തു. വെള്ളിയാഴ്ചയും പിഴയടച്ചില്ലെങ്കില്‍ കോടതിയില്‍ ഹാജരായി പിഴയടച്ച്‌ ബൈക്ക് തിരികെ നേടേണ്ടി വരുമെന്ന് ഇയാള്‍ക്കയച്ച നോട്ടീസില്‍ പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോറമംഗലയില്‍ വച്ച്‌ ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ബൈക്കിനു പൊലീസ് കൈ കാണിച്ചു. തുടര്‍ന്ന് അന്ന് തന്നെ ഇയാള്‍5 തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തി. പിന്നീട് വിശദമായി അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് മറ്റ് നിയമലംഘനങ്ങളും പൊലീസ് മനസ്സിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Ideal Hookup Programs For 2020

EliteSingles weeds out the non-professionals for a older sexual experience. Maybe you’d on top of that like to meet the household with the particular person you aren’t sleeping with? If you are a bit extra relationship-minded, we might suggest websites just like Zoosk, eharmony, and Exclusive Singles. Despite the fact […]

You May Like

Subscribe US Now