24 മണിക്കൂറിനിടെ 77,266 പേര്‍ക്ക് വൈറസ് ബാധ, 1057 മരണം; കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക്

author

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 77,266 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്നലെയും 75,000ന് മുകളിലായിരുന്നു വൈറസ് ബാധിതര്‍.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതര്‍ 34 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ 33.87 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1057 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 61,000 കടന്നു. 61529 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 7,42,023 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 25,83,948 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടല്‍ റോഹ്തംഗ് തുരങ്കം 29ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

ശ്രീനഗര്‍ | സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തില്‍, 9.02 കി.മീ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന അടല്‍ റോഹ്തംഗ് ചുരങ്കം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ജമ്മുവില്‍ നിന്നുള്ള കേന്ദ്രമന്ത്രി രാം ലാല്‍ മാര്‍കണ്ഡ അറിയിച്ചു. മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്തംഗ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ ഹൈ ആള്‍ട്ടിറ്റിയൂഡ് ഹൈവേ തുരങ്കമായ അടല്‍ റോഹ്കംഗ് തുരങ്കം അരിയപ്പെടുന്നത്. മഞ്ഞുകാലത്ത് […]

You May Like

Subscribe US Now