മാറഡോണക്കൊപ്പം രണ്ട് മിനിറ്റ് കളിക്കാനായത് ഏറെ ഭാഗ്യമായി കരുതുന്നു: ഐ എം വിജയന്‍

author

തൃശ്ശൂര്‍ | മാറഡോണയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തോടൊപ്പം രണ്ടു മിനിറ്റ് കളിക്കാന്‍ സാധിച്ചത് ഏറെ ഭാഗ്യമായി കരുതുന്നതായി ഐ എം വിജയന്‍. അദ്ദേഹത്തിന്റേത് തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാടാണെന്നും എം എം വിജയന്‍ പറഞ്ഞു. ഒരു അര്‍ജന്റീന ഫാന്‍ അല്ലാതിരുന്ന താന്‍ അര്‍ജന്റീനയുടെ ആരാധകനായി മാറിയത് 1986 ലെ മാറഡോണയുടെ കളി കണ്ടിട്ടാണ്. ഇപ്പോഴും അര്‍ജന്റീന ഫാനായി തുടരുന്നതിന് കാരണവും മാറഡോണ തന്നെയാണെന്നും വിജയന്‍ ഓര്‍മിച്ചു. കലാഭവന്‍ മണിയുടെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ അതേ […]

പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി

author

ചേര്‍ത്തല: ഈഴവ, തീയ്യ എന്നീ പിന്നാക്ക വിഭാഗങ്ങളെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് യു.ഡി.എഫ് മാ​റ്റി നിറുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറയുകയുണ്ടായി. ജനസംഖ്യാനുപാതത്തില്‍ സംവരണവും മ​റ്റു കാര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്ന നമ്മുടെ രാജ്യത്ത് ആ ആനുപാതം തിരഞ്ഞെടുപ്പ് മേഖലയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കണം എന്ന പൊതു തത്വം ഉയര്‍ന്നു വരണം. പലപ്പോഴും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നു. ഈഴവര്‍ക്കും […]

“എനിക്ക് ബിജെപിയെ ഭയമില്ല; ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ, ജയിലിലിരുന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കും”: മമത ബാനര്‍ജി

author

രാജ്യത്തെ ഏറ്റവും വലിയ ശാപമാണ് ബി.ജെ.പിയെന്നും സംസ്ഥാനത്ത് അവര്‍ വ്യാപകമായി നുണപ്രചരിപ്പിക്കുയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ ബങ്കുരയില്‍ ടി.എം.സി നടത്തിയ ബഹുജന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മമത ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്. ‘ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ മാലിന്യക്കൂമ്ബാരമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴൊക്കെ ‘നാരദ’യും ‘ശാരദ’യുമായി തൃണമൂല്‍ നേതാക്കളെ വിരട്ടാന്‍ അവര്‍ എത്തും. എന്നാല്‍ ഒരു കാര്യം പറയാം, ബി.ജെ.പിയെയോ അവരുടെ ഏജന്‍സികളെയോ […]

ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് വിജിലന്‍സ്: ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് ഇതോടെ വിജിലന്‍സ് പിന്മാറി. അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് […]

കടലൂരില്‍ ആഞ്ഞ് വീശിയ നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു; രണ്ട് മരണം ; നഗരം പ്രളയ ഭീതില്‍

author

ചെന്നൈ: കടലൂരില്‍ ആഞ്ഞ് വീശിയ നിവാര്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. കടലൂരില്‍നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തില്‍ രാത്രി 11.30 ഓടെയാണ് നിവാര്‍ കരതൊട്ടത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു. അഞ്ചുമണിക്കൂറില്‍ കാറ്റിന്റെ തീവ്രത കുറയുമെന്ന് […]

ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; ക​ട​ക​മ്ബോ​ള​ങ്ങ​ളും നി​ര​ത്തും നി​ശ്ച​ല​മാ​യി

author

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി-​ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി 12നാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്. ക​ട​ക​മ്ബോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. നി​ര​ത്തി​ല്‍ സ്വ​കാ​ര്യ-​കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടു​ന്നി​ല്ല. പ​ത്ത് ദേ​ശീ​യ സം​ഘ​ട​ന​ക​ള്‍​ക്കൊ​പ്പം സം​സ്ഥാ​ന​ത്തെ 13 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും പ​ണി​മു​ട​ക്കി​ല്‍ അ​ണി​ചേ​രു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ള്‍ പ​ണി​മു‌​ട​ക്കി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് സം​യു​ക്ത സ​മ​ര​സ​മി​തി അ​റി​യി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും പ​ണി​മു​ട​ക്കു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും […]

ഇതിഹാസത്തിനു ലോങ് വിസില്‍; അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

author

ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ നിര്യാണത്തില്‍ വിതുമ്ബി കായികലോകം. അര്‍ജന്റീനയില്‍ മൂന്ന് ദിവത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അര്‍ജന്റീനയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ഇതിഹാസ താരമാണ് മറഡോണയെന്ന് അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് പറഞ്ഞു. “ഞങ്ങളെ സന്തോഷത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചത് നിങ്ങളാണ്. എക്കാലത്തേയും മികച്ച താരമാണ് നിങ്ങള്‍. നിങ്ങളുടെ ഓര്‍മകള്‍ ഞങ്ങള്‍ക്ക് വല്ലാത്തൊരു നഷ്ടമായിരിക്കും,” അര്‍ജന്റീന പ്രസിഡന്റ് പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 60 കാരനായ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ഇന്നലെ […]

ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

author

ബ്യൂണേഴ്സ് അയേഴ്സ്:പാതി​വഴി​യി​ല്‍ ഫൈനല്‍ വി​സി​ല്‍ മുഴങ്ങി​യ മത്സരമെന്നപോലെ,ആരാധകലോകത്തെ ഞെട്ടലി​ലാഴ്ത്തി​ ലോക ഫുട്ബാളി​ലെ പകരക്കാരനി​ല്ലാത്ത അത്ഭുത പ്രതി​ഭാസം ഡീഗോ മറഡോണ ജീവി​തത്തി​ല്‍ നി​ന്ന് വി​ടവാങ്ങി​. അര്‍ജന്റീന എന്ന ലാറ്റിനമേരി​ക്കന്‍ രാജ്യത്തുനി​ന്ന് കാല്‍പ്പന്തി​ന്റെ മായാജാലം കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടി​ച്ച,ദൈവവും ചെകുത്താനും മാറി​മാറി​ ആവേശി​ച്ച, ഒരേ മത്സരത്തി​ല്‍തന്നെ ദൈവത്തി​ന്റെ കൈകൊണ്ട് നേടി​യ ഗോളി​നും നൂറ്റാണ്ടി​ലെ ഏറ്റവും മി​കച്ച ഗോളി​നും ജന്മം നല്‍കി​യ, നായകനായി​ ലോകകപ്പ് ഏറ്റുവാങ്ങി​ ചുംബി​ക്കുകയും ലോകകപ്പ് വേദി​യി​ല്‍ത്തന്നെ നി​രോധി​ത […]

നടിയെ ആക്രമിച്ച കേസ്; മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു

author

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു. പ്രദീപിനെ 48 മണിക്കൂറിനിടെ വൈദ്യപരിശോധന നടത്തണമെന്നും കേസ് പരിഗണിച്ച ഹോസ്‌ദുര്‍ഗ് ഫസ്‌റ്റ്ക്ളാസ് മജിസ്‌ട്രേ‌റ്റ് ആവശ്യപ്പെട്ടു. നവംബര്‍ 29ന് വൈകിട്ട് 3:30 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. 30ന് പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. കൊല്ലത്ത് വച്ചാണ് പ്രദീപ് കുമാര്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പ്സാക്ഷിയെ ഭീഷണിപ്പെടുത്തിയത്. […]

പത്താംക്ലാസ്, +2 അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണം; ഒരു ദിവസം 50 ശതമാനം പേര്‍ ഹാജറാവണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

author

സംസ്ഥാനത്തെ പത്താംതരത്തിലെയും പ്ലസ്ടുവിലെയും ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഒരു ദിവസം അമ്ബത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ […]

Subscribe US Now