ബാര്‍ക്ലെയ്സിന്റെ പുതിയ പ്രവചനം ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നത്; മുന്‍പ്രവചനം തിരുത്തി ബ്രിട്ടീഷ് നിക്ഷേപക ബാങ്ക്

author

ദില്ലി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാര്‍ക്ലെയ്സ്. ബാര്‍ക്ലെയ്സ് പ്രവചിച്ചിരിക്കുന്നത് 2022-ഓടെ രാജ്യം 8.5 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ്. നേരത്തെ 7 ശതമാനം സാമ്ബത്തിക വളര്‍ച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നാണ് ബാര്‍ക്ലെയ്സ് പ്രവചിച്ചിരുന്നത്. അതേസമയം പുതിയ പ്രവചനംരാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. മാത്രമല്ല, ഇതില്‍ നിന്നും കൊറോണയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട സമ്ബദ് […]

സ്വര്‍ണവില പവന് 240 കുറഞ്ഞ് 37,840 രൂപയായി

author

കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്. ഔണ്‍സിന് 1,876.85 ഡോളര്‍ നിലവാരത്തിലാണ് സ്‌പോട്ട് ഗോള്‍ഡ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വര്‍ണ്ണവില കുത്തനെ ഉയരുന്നു.പവന് 200 രൂപ കൂടി

author

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഗ്രാം വില 25 രൂപ കൂടി 4745ല്‍ എത്തിയിരിക്കുന്നു. രണ്ടു ദിവസം 37760ല്‍ തുടര്‍ന്ന പവന്‍ വില ഇന്ന് 37,960 ആയിരിക്കുകയാണ്. രണ്ടു ദിവസം മുമ്ബ് രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ച്‌ വില കുത്തനെ കുറഞ്ഞിരുന്നു. അതിനു ശേഷം ഇതു രണ്ടാം തവണയാണ് വില ഉയരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് […]

ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്ബളവര്‍ധന; 2017 മുതല്‍ മുന്‍കാല പ്രാബല്യം

author

മുംബൈ: ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്ബളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. 2017 നവംബര്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്ബള പരിഷ്‌ക്കരണം. 2022 ഒക്ടോബര്‍ വരെയാണ് പുതിയ കരാറിനു പ്രാബല്യം. 2017 മുതലുള്ള കുടിശിക പണമായി അക്കൗണ്ടിലേക്കു കൈമാറും. ബാങ്കിങ് മേഖലയിലെ നാലു യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്. പുതിയ ശമ്ബളം നല്‍കാന്‍ 7900 […]

ഇ-കൊമേഴ്‌സിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി മുകേഷ് അംബാനി

author

ഡാറ്റയും കോളുകളും സൗജന്യമായി നല്‍കി രാജ്യത്തെ ടെലികോം മേഖലയില്‍ ഒന്നാമനായതിനു പിറകെ സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്‌സ് മേഖലയിലേക്ക്. ദീപാവലിയോട് അനുബന്ധിച്ച്‌ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ ‌സൈറ്റുകള്‍. ജിയോമാര്‍ട്ടും റിലയന്‍സ് ഡിജിറ്റലും തയ്യാറായിക്കഴിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നില്‍ നിര്‍ത്തി ടെക്നോളജി കമ്ബനികള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശേഷം റീട്ടെയില്‍ ബിസിനസിലേയ്ക്ക് വന്‍തുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോള്‍ […]

ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

author

ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം.ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 2022 ആദ്യം മുതല്‍ നികുതി ചുമത്താനുള്ള പദ്ധതി കഴിഞ്ഞ ദിവസമാണ് ഒമാന്‍ പ്രഖ്യാപിച്ചത്. എണ്ണവിലയില്‍ കുറവും കോവിഡ് മഹാമാരിയും നിമിത്തം വര്‍ധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍ മാറും. യു.എ.ഇ, സൗദി, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് മൂല്യവര്‍ധിത നികുതി സംവിധാനം ഉള്ളത്. 2021 ഏപ്രില്‍ മുതല്‍ ഒമാനില്‍ വാറ്റ് […]

ഓഹരിവിപണി ചതിച്ചു; ഫോബ്​സ്​ പട്ടികയില്‍ അംബാനി ഒമ്ബതാം സ്​ഥാനത്ത്​

author

ന്യൂഡല്‍ഹി: ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്​ടത്തെ തുടര്‍ന്ന്​​ ഫോബ്​സി​െന്‍റ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പിന്തള്ളപ്പെട്ട് റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ​ മുകേഷ്​ അംബാനി. ഓഹരി വിലയിലുണ്ടായ കനത്ത നഷ്​ടമാണ്​ അംബാനിക്ക്​​ തിരിച്ചടിയായത്​. നിലവില്‍ പട്ടികയില്‍ ഒമ്ബതാം സ്​ഥാനത്താണ്​ അംബാനി. നേരത്തേ​ ഫോബ്​സ്​ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ആദ്യ നാലില്‍ അംബാനി ഇടംപിടിച്ചിരുന്നു. വെള്ളിയാഴ്​ച ആറാം സ്​ഥാനത്തായിരുന്നു പട്ടികയില്‍ അംബാനിയുടെ സ്​ഥാനം. സെപ്​റ്റംബറില്‍ അവസാനിക്കുന്ന രണ്ടാംപാദത്തില്‍ 15ശതമാനം നഷ്​ടം നേരിട്ടതായി കമ്ബനി അറിയിച്ചിരുന്നു. റിലയന്‍സ്​ […]

വിദേശത്തുനിന്നുള്ള പണം വരവ് കുത്തനെ കുറയും, അടുത്ത വര്‍ഷം പ്രവാസികള്‍ അയയ്ക്കുന്ന തുക 9 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്

author

മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തില്‍ ഈ വര്‍ഷം ഒമ്ബതു ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2020ല്‍ ഇന്ത്യയിലേ പ്രവാസികള്‍ വഴിയുള്ള പണം വരവ് 7600 കോടി ഡോളര്‍ (5.67 ലക്ഷം കോടി രൂപ) ആയിരിക്കുമെന്ന് ലോകബാങ്ക് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പതു ശതമാനം കുറവു വരുമ്ബോഴും വിദേശത്തുനിന്നുള്ള പണംവരവില്‍ ഇന്ത്യ തന്നെയായിരിക്കും മുന്നില്‍. ചൈന, മെക്‌സിക്കോ, ഫിലിപ്പൈന്‍സ്, ഈജിപ്ത് […]

മൊറട്ടോറിയം: നവംബര്‍ അഞ്ചിനകം തുക അക്കൗണ്ടില്‍, കര്‍ശന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

author

മുംബൈ: വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ ബാങ്കിതര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച്‌ ഒന്നുമുതല്‍ ആറുമാസ കാലയളവിലേക്കാണ് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടു കോടി രൂപ വരെയുളള വായ്പകളുടെ തിരിച്ചടവിന് മേലുളള കൂട്ടുപലിശ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ചുവടുപിടിച്ചാണ് റിസര്‍വ് […]

മൊറട്ടോറിയം; രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കും

author

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസകാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്ബനികള്‍ക്ക് നല്‍കും. 5500 കോടി രൂപ […]

Subscribe US Now