തദ്ദേശ തിരഞ്ഞെടുപ്പ്: കര്‍ഷകരെ സഹായിക്കുന്നവര്‍ക്ക് വോട്ട്- താമരശേരി ബിഷപ്പ്

author

കോഴിക്കോട് | കര്‍ഷകരെ സഹായിക്കുന്നവര്‍ക്കായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നല്‍കുകയെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയേല്‍. കര്‍ഷകര്‍ പരിഗണിക്കപ്പെടുന്നില്ല. അവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബഫര്‍ സോണ്‍, വന്യമൃഗശല്യം,ഇഐഎ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കര്‍ഷകര്‍ നേരിടുന്നത്. പ്രത്യേകനിയമസഭാസമ്മേളനം ചേര്‍ന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ഷകസമിതികളുടെ ആവശ്യം. എല്ലാ മന്ത്രിമാരേയും നേതാക്കളേയും ഇക്കാര്യം കത്തിലൂടെ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ വിഷയമാവുമെന്നും അദ്ദേഹം പറഞ്ഞു

Subscribe US Now