‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ ; ചാക്കോച്ചന്‍റെ ലൊക്കേഷന്‍ ചിത്രം വൈറല്‍

author

നിഴല്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍. ‘ചിരിക്കാനുള്ള ഒരവസരവും പാഴാക്കില്ല’ എന്ന കാപ്ക്ഷനോട് കൂടിയാണ് കുഞ്ചാക്കോ ബോബന്‍ ഫേയ്‌സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നയന്‍ താരയും കുഞ്ചാക്കോ ബോബനും ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍. അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ സംവിധാനം. എസ് സഞ്ജീവ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ദീപക് ഡി മേനോനാണ്. സംവിധായകനും അരുണ്‍ലാല്‍ എസ്.പിയും ഒരുമിച്ചാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുക. ചിത്രത്തിന് സംഗീതം […]

പാര്‍വതിയുടെ രാജി: കൊഴിഞ്ഞുപോക്ക് അംഗീകരിക്കില്ലെന്ന് ബാബുരാജ്

author

താര സംഘടനയായ അമ്മയില്‍നിന്നും നടി പാര്‍വതി രാജിവെച്ചത് സംഘടന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്ന് നടന്‍ ബാബുരാജ്. വിവാദ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അംഗങ്ങള്‍ കൊഴിഞ്ഞ് പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ബാബുരാജ് പറഞ്ഞു. വിഷയത്തെ ഗൗരവമായി കാണുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍വതിയും ഇടവേള ബാബുവുമായി ഉള്ള പ്രശ്‌നം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുമെന്ന് നടി രചന നാരായണന്‍ കുട്ടിയും വ്യക്തമാക്കി.

അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച്‌ നടി കാവേരി; തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം

author

ചെന്നൈ: അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച്‌ നടി കാവേരി കല്ല്യാണി. ‘പുന്നകൈ പൂവെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരി തന്നെയാണ്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മാതാവും കാവേരി തന്നെയാണ്. ബാലതാരമായി സിനിമയിലെത്തി തുടര്‍ന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ […]

‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ കോമഡി ചിത്രം ‘ആറാട്ട്’ 23നു ചിത്രീകരണം ആരംഭിക്കും

author

‘ദൃശ്യം 2’ ന് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ‘ആറാട്ട്’ന്റെ ചിത്രീകരണം 23നു പാലക്കാട്ട് ആരംഭിക്കും. ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു മാസ് ആക്‌ഷന്‍ ചിത്രമാണ് ആറാട്ട് എന്നാണ് സൂചന. സ്വന്തം നാടായ നെയ്യാറ്റിങ്കരയില്‍ നിന്നും ഗോപന്‍ പാലക്കാട് എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന […]

കഥ, തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍; ‘പ്രകാശന്‍ പറക്കട്ടെ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

author

കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്ന ‘പ്രകാശന്‍ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഗൂഢാലോചന’, ”, ‘9 എം എം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. , മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു […]

ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി ‘ആര്‍ആര്‍ആര്‍’ ടീം

author

ചെന്നൈ: രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ ആരാധക ശ്രദ്ധയിലുള്ള സിനിമയാണ് ‘ആര്‍ആര്‍ആര്‍’. താരബാഹുല്യമുള്ള ചിത്രത്തില്‍ രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം. സംവിധായകന്‍ എസ് എസ് രാജമൗലി, ജൂനിയര്‍ എന്‍ ടിആര്‍, രാംചരണ്‍, എന്നിവരുടെ ദീപാവലി ആശംസകള്‍ അടങ്ങുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ‘ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും ഉത്സവസമൃദ്ധിയുടെ […]

താര സംഘടന ‘അമ്മ’യുടെ നിലപാട് ശരിയല്ല, തിരുത്തലുകള്‍ വേണം; നടന്‍ ദേവന്‍

author

പ്രശസ്ത മലയാളം നടന്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരസംഘടന അമ്മയുടെ നിലപാടുകള്‍ക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് താരം. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകള്‍ വേണ്ടി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. താരസംഘടനയായ’അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ വ്യക്തമാക്കുന്നു. വന്‍ വിവാദമായി തീര്‍ന്ന നടി ആക്രമിക്കപ്പെട്ട സംഭവവുമായി […]

ഇന്ത്യയില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ പബ്ജി മൊബൈല്‍.

author

ഇന്ത്യയില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ പബ്ജി മൊബൈല്‍. ഇന്ത്യ എന്ന പേരിലാണ് ഗെയിമിന്റെ തിരിച്ചുവരവ്. പുതിയ ഗെയിം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ പബ്ജി അടക്കമുള്ള ആപ്പുകളെ നിരോധിച്ചത്. ഇതിന് പിന്നാലെ, ചൈന ആസ്ഥാനമായുള്ള ടെന്‍സെന്റ് ഗെയിമുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതായി പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. അടിമുടി മാറ്റവുമായി പുതിയ ഗെയിം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്ബനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രാദേശികമായുള്ള മാറ്റങ്ങളും […]

മകളുടെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ പ്രതികരിച്ച്‌ പൃഥ്വിരാജ്

author

മകളുടെ പേരില്‍ തുടങ്ങിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെ നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലാണ് അലംകൃതയുടെ മുഖചിത്രത്തോടെ അല്ലി പൃഥ്വിരാജ് എന്ന പേരില്‍ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജും സുപ്രിയയുമാണെന്നും ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി പൃഥ്വിരാജ് രംഗത്തെത്തിയത്. അലംകൃതയുടെ പേരിലുള്ള പേജ് കൈകാര്യം ചെയ്യുന്നത് തങ്ങളല്ലെന്നും ഇത് ഫേക്ക് പ്രൊഫ്രൈലാണെന്നും പൃഥ്വിരാജ് പറയുന്നു. തങ്ങളുടെ ആറ് വയസുള്ള മകള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മകള്‍ക്ക് തിരിച്ചറിവായ […]

കോശിയുടെ റോളില്‍ കിച്ച സുദീപ്? കണ്ണമ്മയുടെ റോളില്‍ സായ് പല്ലവി; ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കില്‍ സ്ഥിരീകരണം ഉടന്‍

author

‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കില്‍ കിച്ച സുദീപ് കോശിയായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. പവന്‍ കല്യാണാണ് അയ്യപ്പന്‍ നായരായി എത്തുന്നത്. കണ്ണമ്മയുടെ റോളില്‍ സായ് പല്ലവിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിതാര എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗര്‍ കെ ചന്ദ്രയാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും എന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശി […]

Subscribe US Now