ചിട്ടി ക്രമക്കേട്; കെ എസ് എഫ് ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന, കളളപണം വെളുപ്പിച്ചെന്നും സംശയം

author

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബചത് എന്ന പേരില്‍ ഇന്നലെ നടത്തിയ പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പരിശോധന. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ ചില വ്യക്തികള്‍ ബിനാമി ഇടപാടില്‍ ക്രമക്കേട് നടത്തുന്നതായുളള പരാതികളെ തുടര്‍ന്നാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഗുരുതര ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. ബ്രാഞ്ച് മാനേജര്‍മാരുടെ ഒത്താശയോടെ പണം വകമാറ്റിയെന്നും കളളപണം വെളുപ്പിച്ചെന്നും കണ്ടെത്തി. വലിയ […]

തദ്ദേശ തിരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍; 1,468 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

author

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1,468 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. ഇതില്‍ 1,192 പോസ്റ്ററുകളും 276 ബോര്‍ഡുകളും ഉള്‍പ്പെടുന്നു. വൈക്കം -219, മീനച്ചില്‍- 428, ചങ്ങനാശേരി -466, കാഞ്ഞിരപ്പള്ളി – 309, കോട്ടയം – 46 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ നീക്കം ചെയ്ത പ്രചാരണസാമഗ്രികളുടെ എണ്ണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ […]

നി​യ​മ​വി​രു​ദ്ധ​മാ​യി വീ​ണ്ടും ത​ട​ഞ്ഞു​വ​ച്ചു; മ​ക​ളും വീ​ട്ടു​ത​ട​ങ്ക​ലി​ലെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി

author

ശ്രീ​ന​ഗ​ര്‍: നി​യ​മ​വി​രു​ദ്ധ​മാ​യി ത​ന്നെ വീ​ണ്ടും ത​ട​ഞ്ഞു​വെ​ച്ച​താ​യി പീ​പ്പി​ള്‍​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി (പി‍​ഡി​പി) നേ​താ​വും ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി. എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ലു​ള്ള പി​ഡി​പി യു​വ​ജ​ന വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് വാ​ഹി​ദ് പാ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. മ​ക​ള്‍ ഇ​ല്‍​തി​ജ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്ന് മെ​ഹ​ബൂ​ബ മു​ഫ്തി ആ​രോ​പി​ച്ചു. “എ​ന്നെ വീ​ണ്ടും നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വെ​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വാ​ഹി​ദ് പ​ര​യു​ടെ പു​ല്‍​വാ​മ​യി​ലു​ള്ള കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ജ​മ്മു കാ​ഷ്മീ​ര്‍ […]

സ്വപ്‌നയുടെ മൊഴികുരുക്കായി: ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസിലും പ്രതിയാക്കും

author

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ക്കുമെന്ന് വിവരം. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ക്കുക. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുതായും സ‌്വപ്‌ന ശിവശങ്കറിന് മൊഴി നല്‍കിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കാനാണ് […]

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

author

തിരുവനന്തപുരം: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം എത്ര വര്‍ധിപ്പിക്കല്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന യോ​ഗത്തില്‍ ചീഫ് സെക്രട്ടറി തല സമിതി, ദേവസ്വം ബോര്‍ഡിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു. നിലവില്‍ പ്രതിദിനം ആയിരം തീര്‍ത്ഥാടകരെയാണ് അനുവദിക്കുന്നത്.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഇത് ഇരിട്ടിയാക്കും. ആന്‍റിജന്‍ പരിശോധന കൂട്ടേണ്ടെതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം അന്തിമ തീരുമാനമുണ്ടാകും അതേസമയം ശബരിമലയില്‍ കൂടുതല്‍ […]

പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പോക്‌സോ കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

author

ചാവക്കാട് : പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാ(22)ണ് മരിച്ചത്. വിവാഹിതനായ ഇയാള്‍ പതിനാലുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു.

സ്വര്‍ണക്കടത്തു കേസ്; എം.ശിവശങ്കറിനു ജയിലിനുള്ളില്‍ നോട്ട് ബുക്കും പേനയും നല്‍കാന്‍ കോടതി നിര്‍ദേശം

author

കൊ​​​ച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി എം.ശിവശങ്കറിനു ജയിലിനുള്ളില്‍ നോട്ട് ബുക്കും പേനയും നല്‍കാന്‍ ജയില്‍ സൂപ്രണ്ടിനു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കി. ശിവശങ്കറിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. ആഴ്ചയില്‍ 3 ദിവസം സഹോദരന്മാരായ നാരായണന്‍, ഉണ്ണികൃഷ്ണന്‍, അനന്തരവന്‍ ആനന്ദ് കൃഷ്ണന്‍ എന്നിവരെ ജയിലില്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ കോടതി അനുവാദം നല്‍കി. അതേസമയം എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കുന്നേരമാണ് ശി​​​വ​​​ശ​​​ങ്ക​​​റെ കാ​​​ക്ക​​​നാ​​​ട് ജി​​​ല്ലാ […]

പ്രസവ ശസ്ത്രക്രിയക്ക് ശേഷം പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ വയറിനുള്ളിലാക്കി തുന്നിക്കെട്ടി; യുവതിയുടെ നില ഗുരുതരം

author

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ്. ശസ്ത്രക്രിയക്ക് ഉപയോഗിച്ച പഞ്ഞി ഉള്‍പ്പടെയുളള സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി ഡോക്റ്റര്‍ തുന്നിക്കെട്ടി. ഇതോടെ ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ് എ ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് യുവതി. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവ് വ്യക്തമായതോടെ ആശുപത്രിയിലെത്തി ഇക്കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാനായിരുന്നു […]

നടിയെ ആക്രമിച്ച കേസ്; പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോടതി

author

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി അറിയിക്കാന്‍ വിചാരണ കോടതി നിര്‍ദേശിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസ് അടുത്ത മാസം രണ്ടാം തീയതി പരിഗണിക്കും. കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കഴിഞ്ഞ ദിവസമായിരുന്നു രാജിവെച്ചത്. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ […]

ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് വിജിലന്‍സ്: ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

author

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് ഇതോടെ വിജിലന്‍സ് പിന്മാറി. അതേസമയം ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് […]

Subscribe US Now