കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടി, മൂന്ന് പേര്‍ അറസ്റ്റില്‍

author

കൊല്ലം: കൊല്ലത്ത് രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്‌സൈസ് സംഘം പിടികൂടി. ഹാഷിഷ് ഓയില്‍ കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സിറാജ്, ചവറ സ്വദേശി അഖില്‍ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പ്രകിളില്‍ നിന്ന് പിടിച്ചെടുത്തത്.

വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍

author

വര്‍ക്കല വെട്ടുരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തികരിഞ്ഞ നിലയിലാണ് കണ്ടത്. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 3.30 നാണ് വീട്ടില്‍ നിന്നും നിലവിളിയും പുകയുയരുന്നത് നാട്ടുകാര്‍ കണ്ടത്. പൊലീസും ഫയര്‍ഫോഴ്സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടേയും മരണം സംഭവിച്ചു. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ […]

Subscribe US Now