പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം: സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് സുപ്രിംകോടതി

User

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാന പരീക്ഷാ ബോര്‍ഡുകളോട് നിര്‍ദേശിച്ച്‌ സുപ്രിംകോടതി. സിബിഎസ്‌ഇയ്ക്ക് സമാനമായി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. കഴിഞ്ഞ ആഴ്ച കുട്ടികളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് സിബിഎസ്‌ഇയും സിഐഎസ്‌സിഇയും സമര്‍പ്പിച്ച ഫോര്‍മുല സുപ്രിംകോടതി അംഗീകരിച്ചിരുന്നു. സമാനമായ നിലയില്‍ കുട്ടികളുടെ നിലവാരം നിര്‍ണയിക്കുന്നതിന് ഫോര്‍മുലയ്ക്ക് […]

സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം: പരാതി കിട്ടി 24 മണിക്കൂറിനകം പ്രൊഫൈല്‍ നീക്കം ചെയ്യണം

User

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നാണ് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്ക് പുതിയ ഐ.ടി നിയമ പ്രകാരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര […]

മാരകമായ രണ്ടാമത്തെ തരംഗത്തിനും മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുകള്‍ക്കു ശേഷവും ഇന്ത്യയില്‍ മാസ്ക് ധരിക്കല്‍ കുറവ്; പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്‌

User

കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഇന്ത്യ ഏറ്റവും മാരകമായ കോവിഡ് -19 തരംഗം കണ്ടു. അതില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിച്ചു. എന്നിട്ടും ഭൂരിപക്ഷം ആളുകളും മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്നു. മാരകമായ രണ്ടാമത്തെ തരംഗത്തിനും മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പു jjകള്‍ക്കു ശേഷവും ഇന്ത്യയില്‍ മാസ്ക് ധരിക്കല്‍ കുറവാണെന്ന് ഒരു പുതിയ സര്‍വേ കണ്ടെത്തി. പ്രാദേശിക സര്‍ക്കിളുകള്‍ നടത്തിയ സര്‍വേയില്‍ പ്രതികരിച്ചവരില്‍ 67% പേര്‍ തങ്ങളുടെ പ്രദേശത്ത് മാസ്ക് പാലിക്കല്‍ കുറവാണെന്ന് അഭിപ്രായപ്പെട്ടു. […]

റിപ്പബ്ലിക് ടിവിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ല; അര്‍ണബ് ഗോസ്വാമി

User

മുംബൈ: റിപ്പബ്ലിക് ടി.വിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100ഓളം ജീവനക്കാരുണ്ട്. കേസില്‍ അന്വേഷിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം കൈക്കൊണ്ടതാണെന്നും എഡിറ്റോറിയല്‍ വിഭാഗത്തിന് പങ്കില്ലെന്നും അര്‍ണബ് പറഞ്ഞു. ചാനല്‍ റേറ്റിങ് കൃത്രിമമായി വര്‍ധിപ്പിച്ച ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അര്‍ണബിനെ പ്രതി ചേര്‍ത്ത് പൊലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയ് മാസത്തില്‍ 68 ചോദ്യങ്ങളാണ് അര്‍ണബിന് പൊലീസ് നല്‍കിയത്. […]

പതിനേഴുകാരിയെ ലൈംഗികമായി ആക്രമിച്ചു; രണ്ടാം നിലയില്‍ നിന്ന് വലിച്ചെറിഞ്ഞു; ഗുരുതരാവസ്ഥയില്‍; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

User

ലക്‌നൗ: പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മൂന്നംഗസംഘം വീടിന്റെ രണ്ടാം നിലയില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ മധുരൈയിലാണ് സംഭവം. ഇതിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പെണ്‍കുട്ടി ക്രൂരമായ ലൈംഗീകപീഡനത്തിനിരയായതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രദേശവാസികളായ മൂന്ന് പേരാണ് സംഭവത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതികളിലൊരാള്‍ മാസങ്ങളായി പെണ്‍കുട്ടിയെ […]

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാര്‍; ബാധ്യത തീര്‍ക്കുന്നത് ബിജെപി സര്‍ക്കാരെന്ന് പെട്രോളിയം മന്ത്രി

User

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്ക് കാരണം യുപിഎ സര്‍ക്കാരെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്. മുതലും പലിശയുമായി കോടികളാണ് തിരിച്ചടയ്ക്കുന്നത്. ഇതാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. കൂടാതെ രാജ്യാന്തര വിപണിയിലും എണ്ണവില വര്‍ധിച്ചിട്ടുണ്ട്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതും ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായതായി ധര്‍മ്മേന്ദ്ര പ്രധാന്‍ […]

ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്

User

കൊച്ചി: ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുറക്കാനും ഉത്തരവിട്ടു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദേശം. ഹൈകോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നു പ്രവര്‍ത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി […]

സര്‍വകക്ഷി യോഗം നാളെ; കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും

User

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജമ്മു കാശ്മീരിലേ സര്‍വകക്ഷി യോഗം നാളെ. യോഗത്തില്‍ പങ്കെടുക്കാന്‍ കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുപ്കര്‍ സഖ്യത്തിന്റെ യോഗത്തിലാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനമായത്. സഖ്യത്തെ പ്രതിനിധാനം ചെയ്‌ത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ അധ്യക്ഷന്‍ ഡോ. ഫാറൂഖ്‌ അബ്‌ദുള്ള, പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി എന്നിവര്‍ പങ്കെടുക്കും. ശ്രീനഗറില്‍ […]

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ എത്തിയ യുവാവിന്റെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മേയര്‍

User

മുംബൈ: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ കണ്ണിന് താഴെ എലി കടിച്ചതായി പരാതി. ബുഎംസിയുടെ കീഴിലുള്ള രജവാടി ആശുപത്രിയിലാണ് സംഭവം നടന്നത്. അതേസമയം രോ​ഗിക്ക് പരിക്കുകളില്ലെന്നും കണ്ണിനെ ബാധിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 24കാരനായ യെല്ലപ്പെയെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സംഭവം ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നുവെന്ന് രജവാഡി ആശുപത്രി ഡീന്‍ വിദ്യാ താക്കൂ‍ര്‍ പ്രതികരിച്ചു. വാ‍ര്‍ഡ് താഴത്തെ നിലയിലാണെന്നും ആശുപത്രിയിലെത്തുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ആശുപത്രിക്ക് സമീപം വലിച്ചെറിയുന്നതാണ് […]

തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്ന് പുനര്‍നാമകരണം ചെയ്യും: കെ ചന്ദ്രശേഖര്‍ റാവു

User

തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍ നഗര ജില്ലയെ ഹനംകോണ്ട എന്നും വാറങ്കല്‍ ഗ്രാമീണ ജില്ലയെ വാറങ്കല്‍ എന്നും വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു . രണ്ട് ജില്ലകളുടെയും പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ല്‍ ജില്ലകളുടെ പുന സംഘടനയുടെ ഭാഗമായി വാറങ്കലിനെ അഞ്ച് ജില്ലകളായി വിഭജിച്ചു . വാറങ്കല്‍ അര്‍ബന്‍, വാറങ്കല്‍ റൂറല്‍, ജയശങ്കര്‍ ഭൂപാലപ്പള്ളി, മഹാബൂബാബാദ്, ജംഗാവോണ്‍. […]

Subscribe US Now