കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു

author

കൊച്ചി: എറണാകുളം പാലാരിവട്ടം ചക്കരപ്പറമ്ബില്‍ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. 25ഓളം പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരം. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാറാണ്(45) മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണു സംശയം. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് പുലര്‍ച്ചെ നാലരയോടെ അപകടത്തില്‍പെട്ടത്. നാലുവരിപ്പാതയ്ക്കു സമീപത്തെ മരത്തില്‍ ബസ് ഇടിച്ചുകയറുകയായിരുന്നു. പോലിസും ഫയര്‍ ഫോഴ്സുമെത്തിയാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അപകടത്തില്‍ മരം കടപുഴകി. മരണപ്പെട്ട ഡ്രൈവര്‍ അരുണ്‍കുമാറിന്റെ […]

പഴയപോലെ വരുമാനമില്ല ; ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി

author

സന്നിദാനം : ശബരിമലയില്‍ ദിനംപ്രതി ഭക്തരുടെ എണ്ണം കുറഞ്ഞുവരികയാണ്.ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന് അനുവദിക്കുന്നത് പര്യാപ്തമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡല-മകരവിളക്കു കാലത്തെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ഇതിനോടകം അവസാനിച്ചെങ്കിലും ബുക്ക് ചെയ്യുന്നതില്‍ 40 ശതമാനം പേര്‍ ദര്‍ശനത്തിന് എത്താറില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. […]

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

author

കൊച്ചി : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജൂവല്ലറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്‌ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ജാമ്യ ഹര്‍ജിയില്‍ എം.എല്‍.എയുടെ വാദം. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതില്‍ വീഴ്ച വരാന്‍ കാരണം. കൂടാതെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും കമറുദ്ദീന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കീഴ്ക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് […]

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം; കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യത

author

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം, തീവ്ര ന്യൂനമര്‍ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കും. ഇതേ തുടര്‍ന്ന് ശക്തമായ മഴ പെയ്യുമെന്നതിനാല്‍ തെക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റും വീശിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് […]

സ്വര്‍ണക്കളളക്കടത്തുകേസ്; അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author

കൊച്ചി: സ്വര്‍ണക്കളളക്കടത്തുകേസില്‍ അറസ്റ്റിലായ എം ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കോടതിയില്‍ ഹാജരാക്കുന്നത്. ഡോളര്‍ കടത്തുകേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത് എന്നിവരെയും കസ്റ്റംസ് ഇന്ന് കോടതിയില്‍ കൊണ്ടുവരുന്നുണ്ട്. ശിവശങ്കറിനൊപ്പമിരുത്തിയായിരുന്നു സ്വപ്നയേയും സരിത്തിനേയും കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് ചോദ്യം ചെയ്തത്. സ്വര്‍ണക്കളളക്കടത്തില്‍ നിന്നടക്കം ലഭിച്ച കമ്മീഷന്‍ തുക വിദേശത്തേക്ക് കടത്താന്‍ സ്വപ്ന സുരേഷിനെ സഹായിച്ചതിന് ഡോളര്‍ കേസില്‍ എം ശിവശങ്കറെക്കൂടി പ്രതി ചേര്‍ക്കുമെന്നാണ് […]

400ല്‍ പരം പുലിനഖങ്ങളുമായി നാലുപേര്‍ പിടിയില്‍

author

ബെംഗളൂരു | പുലിനഖങ്ങളും കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ തോലുമായി സ്ത്രീയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. മൈസൂരു സ്വദേശികളായ പ്രശാന്ത് കുമാര്‍ (34), കാര്‍ത്തിക് (28), ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രമീളാ റെഡ്ഡി (39), സായ് കുമാര്‍ (46) എന്നിവരാണ് കര്‍ണാടക കത്രിഗുപ്പെ പോലീസിന്റെ പിടിയിലായത്. 400ല്‍ പരം പുലിനഖങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബനശങ്കരിയില്‍ വച്ച്‌ സംഘം പിടിയിലായത്. ഗ്രാമീണരില്‍ നിന്നും വേട്ടക്കാരില്‍ നിന്നും വന്യമൃഗങ്ങളുടെ […]

സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത്; പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയാതെ എല്‍ഡിഎഫ്: കെ സുരേന്ദ്രന്‍

author

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്‍.ഡി.എഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ലജ്ജിക്കുന്നതായി കെ. സുരേന്ദ്രന്‍ പറയുന്നു. ചെങ്ങന്നൂരില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ തവണ യു.ഡി.എഫ്. നേരിട്ട അതേ നാണക്കേടിലാണ് ഇത്തവണ എല്‍.ഡി.എഫ്. സരിത- സോളാര്‍ എന്നത് ഇക്കുറി സ്വപ്ന-കള്ളക്കടത്ത് എന്നായി മാറിയെന്നു മാത്രം എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു . […]

ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സ് സം​ഘം ആ​ശു​പ​ത്രി​യി​ല്‍

author

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ജി​ല​ന്‍​സ് സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ന്‍​സ് കോ​ട​തി ക​സ്റ്റ​ഡി അ​പേ​ക്ഷ നി​ര​സി​ക്കു​ക​യും, ആ​ശു​പ​ത്രി​യി​ല്‍ ചോ​ദ്യം​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഏ​ഴു നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം​ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ രാ​വി​ലെ 9 മു​ത​ല്‍ 12 വ​രെ​യും, വൈ​കി​ട്ട് 3 മു​ത​ല്‍ 5 വ​രെ​യു​മാ​ണ് ചോ​ദ്യം ചെ​യ്യാ​ന്‍ […]

കര്‍ഷക പ്രതിഷേധം; അടിയന്തര യോഗം ചേര്‍ന്ന് ബി.ജെ.പി

author

കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുക്കള്‍ പറയുന്നത്.

ആരോഗ്യപ്രശ്നം; 5 കോടി നഷ്ടപരിഹാരം വേണമെന്ന് കോവിഷീല്‍ഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശി

author

ചെന്നൈ : കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്‌ വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം. കോവിഡ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് […]

Subscribe US Now