ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു; ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

author

കൊല്‍ക്കത്ത | തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും പകര്‍പ്പ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും നല്‍കി. സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മാസങ്ങളായി തൃണമൂല്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. അധികാരിക്കൊപ്പം പിതാവും ബിജെപി പാളയത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

യുഡിഎഫിലെ സ്ഥാനാര്‍ത്ഥി തര്‍ക്കത്തില്‍ പരിഹാരം കാണും: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

author

പത്തനംതിട്ട: പൊതു തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സാധ്യമാകുമെന്നും മുന്നണിയില്‍ പ്രശ്നങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ല. വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. ചെറിയ പ്രശ്നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. കെ.സുധാകരന്‍്റേയും മുരളിധരന്‍്റേയും പരസ്യപ്രസ്താവനയെ പറ്റിയുള്ള ചോദ്യത്തിന് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മാത്രമായിരുന്നു ചെന്നിത്തലയുടെ മറുപടി. ആന്തൂരടക്കം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് എതിര്‍കക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ […]

കര്‍ഷക മാര്‍ച്ച്‌ ഹരിയാനയില്‍ കടന്നു; കണ്ണീര്‍വാതകവും ജലപീരങ്കിയുമായി പോലീസ്; നേരിട്ട് കര്‍ഷകര്‍, വിമര്‍ശിച്ച്‌ കെജ്‌രിവാള്‍

author

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തുന്ന ‘ഡല്‍ഹി ചലോ മാര്‍ച്ച്‌’ തടയാനുള്ള നീക്കം തകര്‍ത്ത് കര്‍ഷക മുന്നേറ്റം. പഞ്ചാബില്‍ നിന്ന് ഹരിയാന അതിര്‍ത്തി കടക്കാനുള്ള കര്‍ഷകരെ തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. എന്നാല്‍ ബാരിക്കേഡുകള്‍ നദിയില്‍ എറിഞ്ഞാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. അതിര്‍ത്തി കടന്ന കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസിനു നേര്‍ക്ക് കല്ലേറ് നടത്തിയാണ് കര്‍ഷകര്‍ തിരിച്ചടിച്ചത്. രാജ്യം ഇതുവരെ […]

റഷ്യന്‍ നിര്‍മ്മിത വാക്‌സിന്‍ ഇന്ത്യയിലെത്തി; മനുഷ്യരിലെ പരീക്ഷണം ഈ ആഴ്ച മുതല്‍

author

ഡല്‍ഹി: റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ‘ റഷ്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തി. പരീക്ഷണങ്ങള്‍ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അനുമതികളും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തു. ഈ ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ വാക്‌സിന്‍ പരിശോധന ആരംഭിക്കും’ കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ പരീക്ഷണ വിവരം നിതി ആയോഗ് ആരോഗ്യവിഭാഗം സമിതി അംഗം ഡോ. വി.കെ.പോളും സ്ഥിരീകരിച്ചു. ആദ്യ ഘട്ട […]

ബാര്‍ക്കോഴ കേസ്; ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

author

തിരുവനന്തപുരം: ( 21.11.2020) ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി. രമേശ് ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് […]

ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; രാജി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം

author

ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരി രാജിവെച്ചു. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാല്‍ ചൗധരിക്കെതിരെ 2017 മുതല്‍ തന്നെ അഴിമതി ആരോപണമുണ്ടായിരുന്നു. തരാപൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായിരുന്ന മേവ ലാല്‍ ചൗധരിക്കെതിരെ 2017ല്‍ തന്നെ കേസെടുത്തിരുന്നു. ഭഗല്‍പൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍, ജൂനിയര്‍ സയന്‍റിസ്റ്റ് തസ്തികളിലെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തി […]

നിയമസഭാ സീറ്റ് ലക്ഷ്യം വച്ച് രാജേഷും, ഗോപാലകൃഷ്ണനും : കോര്‍പ്പറേഷന്‍ പിടിക്കുക ലക്ഷ്യം

author

തിരുവനന്തപുരം : ബി.ജെ.പി. യുടെ മുതിര്‍ന്ന നേതാക്കളും ചാനല്‍ ചര്‍ച്ചകളിലൂടെ മലയാളികള്‍ക്ക് ചിരപരിചിതരുമാണ് വി.വി. രാജേഷും, ഗോപാലകൃഷ്ണനും. കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ അങ്കത്തട്ടില്‍ ഇറങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ച ചോദ്യമുണ്ട്. ഇവരെന്തെ ഇവിട മത്സരിക്കുന്നു? നിയമസഭയിലോ പാര്‍ലമെന്റിലേക്കോ മത്സരിക്കേണ്ട നേതാക്കള്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടപ്പില്‍ മത്സരിക്കുന്നു എന്ന ചോദ്യം മറ്റ് പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍വരെ ഇവരോട് ചോദിച്ചു. മുതിര്‍ന്ന നേതാക്കള്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രത്തില്‍ നിന്ന് ഉണ്ടെന്ന മറുപടിയാണ് ഇവര്‍ […]

ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു‌

author

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് നി​തീ​ഷ് ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഫാ​ഗു ചൗ​ഹാ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കേ​ന്ദ്ര അ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 243 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ 125 അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് എ​ന്‍​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​ത്. ബി​ജെ​പി​ക്ക് 74 സീ​റ്റും ജെ​ഡി-​യു​വി​ന് […]

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, സുശീല്‍ മോദി ഉപമുഖ്യമന്ത്രി

author

പാട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. നിയമസഭ സാമാജികരായി തെരഞ്ഞെടുക്കപ്പെട്ടവരുമായി എന്‍ഡിഎ നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയുടെ സുശീല്‍ മോദി ഉപമുഖ്യമന്ത്രിയായും തുടരും. 243 അംഗ ബിഹാര്‍ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പില്‍ ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപിക്ക് ആയിരുന്നു. എന്നിരുന്നാലും നിതീഷ് കുമാര്‍ തന്ന മുഖ്യമന്ത്രി പദത്തില്‍ […]

സംസ്ഥാനത്തെ നിര്‍ഭയ ഹോമുകള്‍ നിര്‍ത്താനൊരുങ്ങി സര്‍ക്കാര്‍; പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലേക്ക്

author

സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. നിലവിലെ സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവ് കുറക്കാനെന്നാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം. തൃശൂരിലെ നിര്‍ഭയ ഹോമുകള്‍ മാത്രമാണ് ഇനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. 13 കേന്ദ്രങ്ങള്‍ എന്‍ട്രി ഹോമുകള്‍ ആക്കിമാറ്റും. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാവുകയാണ്. പൂട്ടുന്ന നിര്‍ഭയ ഹോമുകളിലെ പോക്സോക്കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റും. ജില്ലാ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മോശമാണെന്നും മികച്ച […]

Subscribe US Now