ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി-നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോരാട്ടം

author

പനജി: ഐ എസ് എല്ലിൽ മുംബൈ സിറ്റി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം മാഞ്ചസ്റ്റർ സിറ്റിയുടെ പിൻബലവുമായി മുംബൈ സിറ്റി. വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ടീം ഉടച്ചുവാർത്താണ് മുംബൈ ഇറങ്ങുന്നത്. ആദ്യ കിരീടം ലക്ഷ്യമിടുന്ന മുംബൈ, എഫ് സി ഗോവയുടെ […]

അര്‍ജന്റീന പെറുവിനെ വീഴ്ത്തി

author

ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കു ഗംഭീര വിജയം. ഇന്ന് പെറുവില്‍ ചെന്ന് പെറുവിനെ നേരിട്ട മെസ്സിയും സംഘവും എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മെസ്സി 90 മിനുട്ടും കളിച്ചു എങ്കിലും ഗോള്‍ നേടാത്തത് മെസ്സി ആരാധകര്‍ക്ക് ചെറിയ നിരാശ നല്‍കിയേക്കും എങ്കിലും ഈ വിജയം അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ വലിയ കരുത്താകും. ഇന്ന് പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ ആദ്യ 28 മിനുട്ടില്‍ തന്നെ അര്‍ജന്റീന രണ്ടു ഗോളുകള്‍ക്ക് […]

ഹാരിമോട്ടോയെ പരാജയപ്പെടുത്തി വമ്ബന്‍ തിരിച്ചുവരവുമായി മാ ലോംഗ് ഫൈനലില്‍

author

ഐടിടിഎഫ് ലോകകപ്പിന്റെ സെമി ഫൈനലില്‍ മാ ലോംഗിന് വിജയം. ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോയ്ക്കെതിരെ 4-3 ന്റെ വിജയം ആണ് മാ ലോംഗ് നേടിയത്. ഒരു ഘട്ടത്തില്‍ 1-3 ന് പുറകില്‍ നിന്ന ശേഷം നാല് ഗെയിമുകള്‍ നേടിയാണ് മാ ലോംഗ് ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ ഗെയിം ജയിച്ച ശേഷം പിന്നീട് മൂന്ന് ഗെയിമുകളില്‍ മാ ലോംഗ് പിന്നില്‍ പോകുകയായിരുന്നു. 11-7, 3-11, 6-11, 8-11, 11-8, 11-6, 11-4 എന്ന […]

ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയില്‍

author

സിഡ്നി: രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തി. കോഹ് ലിയുടെ നേതൃത്വത്തില്‍ 25 അംഗ ഇന്ത്യന്‍ ടീമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. 14 ദിവസത്തെ ക്വാറന്റൈനിന് ഇടയില്‍ പരിശീലനം നടത്താനും കളിക്കാര്‍ക്ക് കഴിയും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കമിന്‍സ് എന്നിവരും വ്യാഴാഴ്ചയോടെ നാട്ടിലേക്ക് എത്തി. ബയോ ബബിളിന് കീഴില്‍ ബ്ലാക്ക്ടൗണ്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് പാര്‍ക്കിലാണ് ക്വാറന്റൈനില്‍ ഇരിക്കുന്ന സമയം ഇന്ത്യന്‍ ടീം പരിശീലനം നടത്തുക. അതിനിടയില്‍ […]

അടുത്ത ഐപിഎലില്‍ 9 ടീമുകള്‍; മെഗാ ലേലം ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍

author

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 8 ടീമുകളുള്ള ഐപിഎലില്‍ ഒരു ടീമിനെയും കൂടി ഉള്‍പ്പെടുത്തി ആകെ 9 ടീമുകളാവും അടുത്ത സീസണില്‍ മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരു ടീം കൂടി വരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം മെഗാ ലേലം ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെഗാ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. “ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലേലത്തിനു തയ്യാറെടുക്കാന്‍ ബിസിസിഐ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. […]

വനിതാ ടി 20 ചലഞ്ച്; ഫൈനല്‍ ഇന്ന്

author

ഷാര്‍ജ: ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസ് വനിതാ ടി 20 ചലഞ്ചിന്റെ ഫൈനലില്‍ ഇന്ന് സ്മൃതി മന്ദാനയുടെ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും. ആവേശകരമായ അവസാന ലീഗ് മത്സരത്തില്‍ ട്രെയല്‍ബ്ലെയ്‌സേഴ്‌സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് സൂപ്പര്‍നോവാസ് ഫൈനലില്‍ കടന്നത്. സുപ്പര്‍നോവാസിനോട് തോറ്റെങ്കിലും മികച്ച റണ്‍ശരാശരിയില്‍ മിതാലി രാജിന്റെ വെലോസിറ്റിയെ മറികടന്ന് ട്രെയല്‍ബ്ലെയ്‌സേഴ്‌സും ഫൈനലില്‍ കടന്നു. സൂപ്പര്‍നോവസ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.

പാരീസില്‍ സെമിയില്‍ നദാലിനെ തകര്‍ത്തു സെരവ്, ഫൈനലില്‍ മെദ്വദേവ് എതിരാളി

author

പാരീസ് എ. ടി. പി 1000 മാസ്റ്റേഴ്സില്‍ സെമിഫൈനലില്‍ ഒന്നാം സീഡ് റാഫേല്‍ നദാലിനെ തകര്‍ത്തു നാലാം സീഡ് അലക്‌സാണ്ടര്‍ സെരവ്. നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തിയ സെരവ് തുടര്‍ച്ചയായ പന്ത്രണ്ടാം മത്സരത്തില്‍ ആണ് ജയം കണ്ടത്. 2019 ഷാങ്ഹായ്ക്ക് ശേഷമുള്ള ആദ്യ മാസ്റ്റേഴ്സ് ഫൈനല്‍ കൂടിയാണ് സെരവിനു ഈ ഫൈനല്‍. നന്നായി സര്‍വീസ് ചെയ്ത സെരവ് 13 ഏസുകള്‍ ഉതിര്‍ക്കുകയും രണ്ടാം സര്‍വീസില്‍ അസാധ്യ മികവ് പുലര്‍ത്തുകയും ചെയ്തു. […]

47 റണ്‍സിന് ഓള്‍ഔട്ട്, 12 മണിക്കൂര്‍ ഇടവേളയില്‍ കളിക്കാനാവില്ലെന്ന് മിതാലി രാജ്‌

author

ദുബായ്: വനിതാ ടി20 ചലഞ്ചില്‍ 47 റണ്‍സിന് തന്റെ ടീം ഓള്‍ഔട്ട് ആയതിന് പിന്നാലെ വിശ്രമിക്കാന്‍ വേണ്ട സമയം ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത് എന്ന് വെലോസിറ്റി ക്യാപ്റ്റന്‍ മിതാലി രാജ്. തങ്ങളടെ ആദ്യ മത്സരത്തിന് ശേഷം രണ്ടാമത്തെ മത്സരത്തിനായി ഒരുങ്ങാന്‍ 12 മണിക്കൂര്‍ മാത്രമാണ് ലഭിച്ചത് എന്ന് മിതാലി പറഞ്ഞു. കഴിഞ്ഞ രാത്രി കളിച്ചതിന് ശേഷം പിന്നത്തെ ദിവസം ഉച്ചയ്ക്ക് ശേഷം കളിക്കുക എന്നത് ടീം അംഗങ്ങളെ ബാധിച്ചു. മറ്റ് രണ്ട് ടീമുകള്‍ക്കും […]

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു

author

ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച്‌ സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു. മൂന്നാം സ്ഥാനക്കാരായാണ് സണ്‍റൈസേഴ്സിന്റെ പ്ലേ ഓഫ് പ്രവേശനം. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുമാണ് അനായാസ വിജയം സണ്‍റൈസേഴ്സിന് സമ്മാനിച്ചത്. വാര്‍ണര്‍ 58 പന്തില്‍ നിന്നും 85 ഉം സാഹ 45 പന്തുകളില്‍ നിന്നും 58 റണ്‍സും നേടി പുറത്താവാതെ നിന്നു. […]

ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ, ബാഴ്സലോണ മത്സരം മാറ്റിവെച്ചേക്കും

author

ഉക്രൈന്‍ ക്ലബായ ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാളെ ബാഴ്സലോണയെ നേരിടേണ്ട ഡൈനാമോ കീവ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്‌. 9 പേര്‍ പോസിറ്റീവ് ആയതോടെ ഡൈനാമോ കീവിന് കളിക്കാന്‍ താരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ആകെ 13 താരങ്ങളുമായാണ് ഡൈനാമോ കീവ് ബാഴ്സലോണയിലേക്ക് എത്തിയിരിക്കുന്നത്. ഇനി ഇന്ന് വീണ്ടും ഡൈനാമോ കീവിന്റെ താരങ്ങള്‍ കൊറോണ പരിശോധന നേരിടേണ്ടി വരും. ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയാല്‍ ഡൈനാമോ കീവിന് […]

Subscribe US Now