അധിക നികുതി ഒഴിവാക്കണം : വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്

User

ചെന്നൈ : ഇറക്കുമതി ചെയ്ത കാറിന്‍റെ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് വീണ്ടും ഹൈക്കോടതിയില്‍. പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. മദ്രാസ് ഹൈക്കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയായി വിധിച്ചിരുന്നു. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു. […]

സിക്ക വൈറസ്;തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവ്

User

തിരുവനന്തപുരം: കേരളത്തിന് സിക്ക വൈറസ് ബാധയില്‍ താത്കാലിക ആശ്വാസം. തിരുവനന്തപുരത്ത് നിന്ന് അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവായി. പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളാണ് നെഗറ്റീവായത്. രോഗ ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ വ്യാപകമായി സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഗര്‍ഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സിക്ക വൈറസ് സാഹചര്യം പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.

ത്രിപുരയില്‍ ആശങ്കയായി ഡെല്‍റ്റ പ്ലസ്; 90 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

User

ന്യൂഡല്‍ഹി: ത്രിപുരയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് ആശങ്ക വര്‍ധിക്കുന്നു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ച 151 സാംപിളുകളില്‍ 90 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായാണ്‌ അധികൃതര്‍ അറിയിച്ചത്. പശ്ചിമ ബംഗാളില്‍ ജീനോം സീക്വന്‍സിങിനായി 151 സാംപിളുകള്‍ അയച്ചിരുന്നുവെന്ന് ത്രിപുരയിലെ കൊവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. ദീപ് ദബര്‍മ്മ പറഞ്ഞു. ചില സാംപിളുകളില്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളും സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി […]

ചട്ട ലംഘനം ; 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ

User

മുംബൈ: ചില വ്യവസ്​ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന്​ 14 ബാങ്കുകള്‍ക്ക്​ പിഴയിട്ട്​ ആര്‍ ബി ഐ .ഒരു പ്രത്യേക ഗ്രൂപ്പിന്റെ കമ്ബനികളുടെ അക്കൗണ്ടുകള്‍ റിസര്‍വ്​ ബാങ്ക്​ പരിശോധനക്ക്​ വിധേയമാക്കിയിരുന്നു. ഇതോടെ ആര്‍ ബി ഐ​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ പരാജയപ്പെട്ടുവെന്നും 1949 ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി പ്രവര്‍ത്തിച്ചതായും അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ […]

ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണം പുനഃക്രമീകരിച്ചു

User

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പുനഃക്രമീകരിച്ച്‌ കൊവിഡ് അവലോകന യോഗം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. ടി.പി.ആര്‍. അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങള്‍ എ വിഭാഗത്തിലും അഞ്ചു മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബിയിലും 10 മുതല്‍ 15 വരെയുള്ളവ സി വിഭാഗത്തിലും ഉള്‍പ്പെടുത്തി. 15-ന് മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങള്‍ ഡി കാറ്റഗറിയില്‍ ആയിരിക്കും. […]

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

User

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ പൂട്ടാന്‍ ഉറച്ച്‌ കസ്റ്റംസ്സ്. അര്‍ജുന്റെ ഭാര്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അര്‍ജുന്റെ ഭാര്യ അമലയ്ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിലാണ്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടി കിട്ടാന്‍ അന്വേഷണസംഘം കോടതിയെ സമീപിക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അര്‍ജുന്റെ ഭാര്യ അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ […]

ലോക്ക്ഡൗണിനിടെ വിദേശമദ്യം കടത്തി; സിപിഎം നേതാവ് അറസ്റ്റില്‍, മയക്കുമരുന്നുമാഫിയയുടെ കണ്ണിയെന്ന് സംശയം

User

ചാരുംമൂട്: വിദേശമദ്യം നാട്ടിലെത്തിച്ച സി പി എം പ്രവര്‍ത്തകനും മാവേലിക്കര മാവേലിക്കര ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഡ്രൈവറുമായ യുവാവ് അറസ്റ്റില്‍. ഇലിപ്പക്കുളം ദേശത്തുവിളയില്‍ പുത്തന്‍വീട്ടില്‍ ആസാദാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും ട്രെയില്‍ മാര്‍ഗ്ഗം വിദേശമദ്യം കത്തിയ ആസാദിനെ തൃശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് ലിറ്റര്‍ വിദേശമദ്യവും ഇയാളുടെ പക്കലുണ്ടായിരുന്നു. വിദേശമദ്യവുമായി ആസാദ് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന കടുപ്പിച്ചത്. തൃശൂര്‍ […]

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 2.76 ല​ക്ഷം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

User

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,76,070 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,57,72,400 ആ​യി. പു​തി​യ​താ​യി 3,874 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,87,122 ആ​യി ഉ​യ​ര്‍​ന്നു. 3,69,077 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ല്‍ 31,29,878 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 18,70,09,792 പേര്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോവിഡ് വ്യാപനം ; തിരുവനന്തപുരം ജില്ലയില്‍ 3,600 പേര്‍ക്കൂ കൂടി കോവിഡ് സ്ഥിരീകരിച്ചു

User

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച 3,600 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു . 6,312 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത് 24,024 പേരാണ്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ശതമാനമാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 3,393 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.ജില്ലയില്‍ പുതുതായി 5,290 പേരെക്കൂടി നിരീക്ഷണത്തിലാക്കി.

ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ബൈ​ക്കി​ല്‍

User

ആലപ്പുഴ: ആ​ല​പ്പു​ഴ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി. പു​ന്ന​പ്ര​യി​ലെ ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ നി​ന്നു​മാ​ണ് രോ​ഗി​യെ ബൈ​ക്കി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പി​പി​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ടു​പേ​ര്‍​ക്ക് ന​ടു​വി​ലാ​യാ​ണ് ഇ​യാ​ളെ ബൈ​ക്കി​ല്‍ ഇ​രു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്നു​ണ്ട്. രോ​ഗി ക​ഴി​ഞ്ഞി​രു​ന്ന ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ല്‍ ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​മി​ല്ലെ​ന്നും രോ​ഗി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ […]

Subscribe US Now