ഗാ​ന്ധി​ന​ഗ​ര്‍: അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഗു​ജ​റാ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ച്ച്‌ ജി​ല്ല​യി​ല്‍​നി​ന്നു പ​തി​നാ​യി​ര​ത്തോ​ളം പേ​രെ ഒ​ഴി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ തീ​രം തൊ​ടു​ന്ന വാ​യു ചു​ഴ​ലി​ക്കാ​റ്റ് പോ​ര്‍​ബ​ന്ത​ര്‍, ബ​ഹു​വ​ദി​യു, വേ​രാ​വ​ല്‍, മ​ഹു​വ, ദി​യു എ​ന്നി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​ശി​യ​ടി​ക്കു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. 

ക​ര നാ​വി​ക തീ​ര​സം​ര​ക്ഷ​ണ സേ​ന​ക​ളെ ഗു​ജ​റാ​ത്ത് തീ​ര​ത്തു വി​ന്യ​സി​ച്ചു. വ്യോ​മ​സേ​ന​യു​ടെ സി17 ​വി​മാ​നം ജ​മു​നാ​ന​ഗ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ വൈ​ദ്യ​സം​ഘ​ത്തെ​യും സ​ജ്ജ​മാ​ക്കി. 

കേ​ര​ളം വാ​യു ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര പ​ഥ​ത്തി​ല്‍ ഇ​ല്ല. എ​ന്നാ​ല്‍, ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ല്‍ ചി​ല ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ കാ​റ്റി​ന്‍റെ വേ​ഗം ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടി​ത്ത​ക്കാ​ര്‍ 13 വ​രെ ക​ട​ലി​ല്‍ പോ​ക​രു​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള തീ​ര​ത്തു തി​രി​ച്ചെ​ത്ത​ണം.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ശ​നി​യാ​ഴ്ച​യും യെ​ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.