തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Related imageന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ട്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായ സൂചന നല്‍കി. തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമര്‍ദം ശക്തി പ്രാപിക്കുമ്ബോഴാണ് മൂന്നാം നമ്ബര്‍ അപായ സൂചന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 - 50 കിലോമീറ്റര്‍ വരെ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണവും ഉണ്ടായേക്കാം. തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ അടിക്കാന്‍ ഇടയുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ നാവികസേനയോട് പനരധിവാസ കേന്ദ്രങ്ങള്‍ തയ്യാറാക്കാനും ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അടിയന്തര ഘട്ടം നേരിടാന്‍ തയ്യാറായിരിക്കാന്‍ വൈദ്യുതി ബോര്‍ഡിനും നിര്‍ദേശം നല്‍കി.