ആലപ്പുഴ : ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്‌ക്കെതിരെ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ്.കെ.തോമസ് രംഗത്ത്.

ജില്ലാ കലക്ടര്‍ ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചു. കയ്യേറ്റത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് സംശയകരമെന്നും തോമസ് വിമര്‍ശിച്ചു. തോമസ് ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചനയാണ് നടന്നത്. തീരുമാനം കോടതിയെടുക്കുമെന്നും തോമസ്.കെ.തോമസ് വ്യക്തമാക്കി.