മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ വി​ട്ട​താ​യി എ​ന്‍.​സി.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചെ​ങ്കി​ലും നി​ര്‍​ണാ​യ​ക തീ​രു​മാ​നം ബു​ധ​നാ​ഴ്​​ച ഉ​ണ്ടാ​കു​മെ​ന്ന്​ സൂ​ച​ന.

Image result for thomas chandyമു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ടി.​പി. പീ​താം​ബ​ര​ന്‍ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക്കു​ശേ​ഷം രാ​ജി​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.താന്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ അനുകൂല വിധിയുണ്ടായാല്‍ തിരിച്ച്‌ വരാന്‍ അവസരം നല്‍കണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു.