ആലപ്പുഴ: റവന്യൂവകുപ്പില്‍ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Related imageമന്ത്രിക്കെതിരേ റവന്യൂവകുപ്പ് സെക്രട്ടറിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണമോ എന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ തീരുമാനിക്കണമെന്നും അദ്ദേഹം ഒരു പാവം മനുഷ്യനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കുറിഞ്ഞി ഉദ്യോനം അനധികൃത കൈയേറ്റക്കാര്‍ക്ക് കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനാണ് മന്ത്രി മണിയെ മന്ത്രിതല സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറിന് യുഡിഎഫ് നേതാക്കള്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു