റിയാദ്: അഴിമതിയാരോപണത്തെ തുടര്‍ന്ന് സൗദി രാജകുമാരനെയും, പ്രമുഖ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു.

സൗദി രാജകുമാരന്‍, രാജകുടുംബത്തിലെ പ്രമുഖ മന്ത്രിമാര്‍, 10 മുന്‍ മന്ത്രിമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത വിവരം പുറത്തു വിട്ടത് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി തന്നെയാണ്. മന്ത്രിമാരും രാജകുമാരന്‍മാരും അഴിമതി നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അഴിമതി വിരുദ്ധ സമിതി ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.

സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം അഴിമതിക്കാര്‍ക്കെതിരേ നടത്തുന്ന നിര്‍ണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായത്. തുടര്‍ന്ന് മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യതയേറെയാണ്.