അടുത്ത വര്‍ഷത്തേയ്ക്കുള്ള ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ച്‌ തുടങ്ങി .

Image result for hajjഓണ്‍ലൈന്‍ ആയും ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് പകര്‍പ്പെടുത്തത് പൂരിപ്പിച്ചും അപേക്ഷിക്കാം.ഓണ്‍ലൈന്‍ അപേക്ഷകളുടെ കമ്പ്യൂട്ടർ പ്രിന്റ് ആണ് ഹജ്ജ് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടത് .അവസാന തീയതി ഡിസംബര്‍ 7.ഇത്തവണ ഓണ്‍ലൈന്‍ അപേക്ഷകരെ പ്രോത്സാഹിപ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നിയോജക മണ്ഡലംതല ഹജ്ജ് ഹെല്‍പ് ഡെസ്ക് മുഖേനയും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് ഹൗസ് അറിയിച്ചു