കുട്ടിയെ വീട്ടില്‍ ഒറ്റക്കാക്കി പോകാറുള്ളത് മരണത്തിന് ഇടയാക്കി എന്ന കുറ്റത്തിനാണ് സിനി മാത്യൂസിനെ അറസ്റ്റു ചെയ്തത്.

കേസില്‍ ഷെറിന്റെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ ഏഴിനാണ് ടെക്‌സാസിലെ വീട്ടില്‍ നിന്നും ഷെറിന്‍ മാത്യൂസിനെ കാണാതാകുന്നത്. നാലുദിവസങ്ങള്‍ക്കുശേഷം കുട്ടിയുടെ മൃതദേഹം സമീപത്തെ കലുങ്കിന്റെ അടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടി പാല്‍കുടിക്കാത്തതിന് ശിക്ഷയായി വീടിന് പുറത്തു നിര്‍ത്തിയെന്നും തുടര്‍ന്ന് കാണാതാകുകയായിരുന്നു എന്ന് വെസ്ലി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പാല്‍ ശ്വാസകോശത്തില്‍ കയറി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പീന്നീട് കുറ്റസമ്മതം നടത്തി. രണ്ട് വര്‍ഷം മുന്‍പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ബിഹാറിലെ അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. ഇവര്‍ക്ക് മറ്റൊരു കുട്ടികൂടിയുണ്ട്.