ബംഗളൂരു: ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി നടക്കുന്ന വേദിക്ക് സമീപം വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധം.

'മോദി പക്കോഡ' വിറ്റായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 'എഞ്ചിനീയര്‍മാരും, ബിഎക്കാരും, എല്‍എല്‍ബിക്കാരുമുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്' എന്ന് വിളിച്ച്‌ പറഞ്ഞ് ഗ്രാജുവേഷന്‍ സമയത്തെ വേഷമണിഞ്ഞാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മോദിയുടെ റാലി സമാപിച്ച ശേഷം ഇവരെ വിട്ടയച്ചു.

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം 'ഒരാള്‍ പക്കോഡ വില്‍ക്കുകയാണെങ്കില്‍ വൈകുന്നേരമാകുമ്ബോഴേക്കും 200 രൂപ ലഭിക്കും. അതിനെ ഒരു ജോലിയായി കണ്ടൂടെ' എന്നായിരുന്നു മോദിയുടെ പ്രസ്താവന.