തിരുവനന്തപുരം: കാനറാ ബാങ്കിന്റെ ജപ്തിനടപടി ഭയന്ന്‌ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും സംസ്‌ക്കാരം ഇന്ന്‌ നടക്കും.

ഇന്നലെ ഉച്ചക്കാണ്‌ ലേഖയും മകള്‍ വൈഷ്ണവിയും വീടിനകത്ത്‌ തീകൊളുത്തി ആത്മഹത്യ ചെയ്‌തത്‌. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉടനെ പോസ്‌റ്റുമോര്‍ട്ടം ചെയ്‌തു ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. 

രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഇന്നലെ നെയ്യാറ്റിന്‍കരയിലും മാരായിമുട്ടത്തും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.