കോയമ്ബത്തൂര്‍: ശ്രീലങ്കന്‍ ഭീകരാക്രമണവുമായുള്ള ബന്ധം തിരഞ്ഞ് തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ എന്‍ഐഎ റെയ്ഡ്.

ഐജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരുള്ള എന്‍ഐഎ സംഘമാണ് ഒരേസമയം ഏഴിടത്ത് പരിശോധന നടത്തിയത്. ആരെയെങ്കിലും പിടികൂടിയിട്ടുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്ബത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടി ഉക്കടം, കുനിയമുതൂര്‍, കോത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഐസിസ് ഭീകരുമായി ബന്ധം പുലര്‍ത്തുന്നവര്‍ എന്ന് സംശയിക്കുന്നവരുടെ വീടുകളാണ് പരിശോധിച്ചത്.

ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടിയല്ല റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

അതേസമയം കോയമ്ബത്തൂര്‍ മൊഡ്യൂളുമായി ബന്ധപ്പെട്ട് 2018 ല്‍ കസ്റ്റഡിയിലായ മെഹമ്മദ് ആഷിഖ് എ, ഇസ്മായില്‍ എസ്, സംസുദീന്‍, മൊഹമ്മദ് സലാവുദീന്‍, ജാഫര്‍ ഷാദിക് അലി, ഷഹുല്‍ ഹമീദ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട വിവരം ലഭിച്ചിരുന്നു.