നെടുമങ്ങാട്: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ മകളുടെ മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ചു.

നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മൂഴി കുളപ്പള്ളി കിഴക്കുംകര വീട്ടില്‍ കെ.ജയരാജ് (55) ആണ് മരിച്ചത്. ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തിയതിനാല്‍ വലിയ അപകടമാണ് ജയരാജ് ഒഴിവാക്കിയത്.

കല്ലറ മുതുവിള പരപ്പില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വന്ന ബസിലെ ഡ്രൈവറായിരുന്നു ജയരാജ്. നാല്‍പതോളം യാത്രക്കാരാണ് സംഭവ സമത്ത് ബസിലുണ്ടായിരുന്നത്. ദേഹാസ്വാസ്ത്യത്തെ തുടര്‍ന്ന് ബസ് റോഡ് സൈഡിലേയ്ക്ക് ഒതിക്കി നിര്‍ത്തിയതിനു പിന്നാലെ തന്നെ ജയരാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഇളയ മകളും ബസിലുണ്ടായിരുന്നു.

കുഴഞ്ഞുവീണ ജയരാജിനെ ഉടന്‍ തന്നെ യാത്രക്കാരനും സഹജീവനക്കാരനുമായ ടി.ശിവകുമാര്‍ ബസ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണം. 11 വര്‍ഷമായി നെടുമങ്ങാട് ഡിപ്പോയിലാണ് സേവനമനുഷ്ഠിച്ചിരുന്നയാണ് ജയരാജ്.