പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ തൊഴിലുകള്‍ സമ്പൂർണ്ണമായി സ്വദേശിവല്‍ക്കരിക്കുന്നു.

Image result for സ്വദേശിവല്‍ക്കരണംറെന്റ് എ കാര്‍ തൊഴിലുകളില്‍ നിന്ന് സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുന്നു. ഈ മാസം പതിനെട്ട് മുതലാണ് റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്ബൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കുന്നത്. സൗദി തൊഴില്‍ -സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്.രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്ബോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തൂലൂടെ ലക്ഷ്യമിടുന്നത്.അക്കൗണ്ടിങ്, സൂപ്രവൈസിങ്, സെയില്‍സ്, റെസീപ്റ്റ് ആന്‍ഡ് ,ഡെലിവറി തുടങ്ങിയവയിലെ ജോലികളാണ് കാര്‍ റെന്റല്‍ മേഖലയില്‍ സൗദിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്നു തൊഴില്‍ മന്ത്രാലയം ഔദ്യോഗിക വാക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.