കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ‌് കോളേജ‌് മുതല്‍ തൈക്കൂടംവരെയുള്ള ഭാഗത്ത‌് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക‌്.

Image result for kochi metro.

സ‌്റ്റേഷനുകള്‍ അടക്കം മുഴുവന്‍ മെട്രോ സംവിധാനത്തിന്റെയും ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്ന‌് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. ട്രാക്കുകളുടെ പ്രവര്‍ത്തനങ്ങളും മുന്നേറുകയാണ‌്. ചില ഭാഗങ്ങളില്‍ ട്രാക‌്ഷന്‍ ജോലികളും ആരംഭിച്ചു.

ജൂണില്‍ തൈക്കൂടംവരെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ‌് നിര്‍മാണം പുരോഗമിക്കുന്നത‌്. ഇതിനുശേഷം സാങ്കേതിക വിഭാഗത്തിന്റെയും റെയില്‍വേ സുരക്ഷാ കമീഷണറുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കി പരീക്ഷണഓട്ടം നടത്തും. തുടര്‍ന്ന‌് വാണിജ്യ അടിസ്ഥാനത്തിലുള്ള സര്‍വീസ‌് ആരംഭിക്കും.

എറണാകുളം സൗത്ത‌്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം സ‌്റ്റേഷനുകളാണ‌് മഹാരാജാസ‌് കോളേജ‌് മുതല്‍ തൈക്കൂടംവരെയുള്ളത‌്.

ആലുവമുതലുള്ള മെട്രോപാതയില്‍ നിലവില്‍ 16 സ‌്റ്റേഷനുകളാണുള്ളത‌്. പുതിയവകൂടി വരുന്നതോടെ ആകെ 21 സ‌്റ്റേഷനുകളാവും. സൗത്ത‌് മുതലുള്ള പുതിയ സ‌്റ്റേഷനുകളില്‍ ലിഫ‌്റ്റ‌്, എസ‌്കലേറ്റര്‍, ലൈറ്റിങ‌്, സിഗ‌്നല്‍ തുടങ്ങിയ ജോലികളാണ‌് നിലവില്‍ നടക്കുന്നത‌്.

പേട്ടമുതല്‍ എസ‌്‌എന്‍ ജങ‌്ഷന്‍വരെയുള്ള ഭാഗത്ത‌് സ്ഥലമെടുപ്പിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ മുന്നോട്ടുവച്ച പാക്കേജ‌് സ്ഥലമുടമകള്‍ അംഗീകരിച്ചതോടെ 31നകം സ്ഥലം ഏറ്റെടുപ്പ‌് പൂര്‍ത്തീകരിക്കാന്‍ കഴിയും.

തുടര്‍ന്ന‌് എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കെ എംആര്‍എല്‍ നേരിട്ടാണ‌് ഈ ഭാഗത്ത‌് മെട്രോയുടെ ജോലികള്‍ നിര്‍വഹിക്കുക.